ബ്ലാസ്റ്റേഴ്‌സ് ബസിനും പൂട്ടിട്ട് എംവിഡി; ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി
കൊച്ചി: ടൂറിസ്റ്റ് ബസുകള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനും പണി കൊടുത്ത് മോട്ടര്‍ വാഹന വകുപ്പ്. അഞ്ച് തരം നിയമലംഘനം കണ്ടെത്തി എന്നതിന്റെ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ടീം ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹനവകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.
ബസ്സിന്റെ ടയറുകള്‍ അപകടാവസ്ഥയില്‍ ആയിരുന്നുവെന്നാണ് ഒരു കണ്ടെത്തല്‍. റിയര്‍ വ്യൂ മിറര്‍ തകര്‍ന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ മരുന്നുകളുണ്ടായിരുന്നില്ല. തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍ കാരണമായി.
വണ്ടിയുടെ ടയര്‍ പൊട്ടി ട്യൂബ് കാണുന്ന നിലയിലാണെന്നും ബോണറ്റ് തകര്‍ന്നിട്ടുണ്ടെന്നും പറയുന്നു. അപകടകരമായ നിലയില്‍ സ്റ്റിക്കര്‍ പതിച്ചതും ഫിറ്റ്‌നസ് റദ്ദാക്കാന്‍ കാരണമായി.
പനമ്പിളി നഗറില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലനം നടക്കുന്ന സ്ഥലത്ത് എത്തിയാണ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസില്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."