HOME
DETAILS

കോപ്പിയടി കുറിപ്പ് പ്രണയലേഖനമെന്ന് തെറ്റിദ്ധരിച്ച് 12 കാരനെ കൊലപ്പെടുത്തി വെട്ടിമുറിച്ചു

  
backup
October 20 2022 | 15:10 PM

letter-exam-hall-student-kill-criminals-attack256411

പട്‌ന: പരീക്ഷാഹാളിലേക്ക് എറിഞ്ഞ തുണ്ടുകടലാസ് പ്രണയ ലേഖനമാണെന്ന് കരുതി വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ കൊലപ്പെടുത്തി. ബിഹാറിലെ ബോജ്പൂരില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം. യുവാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കിയ നിലയില്‍ മഹാത്ബാനിയ ഹാള്‍ട് റെയില്‍വേ സ്റ്റേഷനു സമീപം പൊലിസ് കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെയുള്ളവരെ പൊലിസ് അറസ്റ്റ് ചെയ്തു.

കൊല്ലപ്പെട്ട വിദ്യാര്‍ഥി അര്‍ധ വാര്‍ഷിക പരീക്ഷയ്ക്കിടെ ആറാം ക്ലാസില്‍ പഠിക്കുന്ന തന്റെ സഹോദരിക്ക് കോപ്പിയടി കുറിപ്പ് എറിഞ്ഞു കൊടുത്തിരുന്നു. എന്നാല്‍ ഇത് മറ്റൊരു പെണ്‍കുട്ടിക്കാണ് ലഭിച്ചത്. പ്രണയലേഖനമെന്ന് തെറ്റിദ്ധരിച്ച ആ പെണ്‍കുട്ടി ഇക്കാര്യം സഹോദരനോട് പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിയെ കൊലപ്പെടുത്തി കൈയും കാലും മുറിച്ചുമാറ്റുകയായിരുന്നു.

തുടര്‍ന്ന് ഗ്രാമീണര്‍ പരാതിപ്പെട്ടതോടെയാണ് യുവാവിന്റെ മൃതദേഹത്തെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം നടത്തിയത്. യുവാവ് ട്രെയിന്‍ തട്ടി മരിച്ചെന്ന് വരുത്തിതീര്‍ക്കാനായിരുന്നു പ്രതികളുടെ ശ്രമം. കൊല്ലപ്പെട്ട വിദ്യാര്‍ഥി പഠനത്തില്‍ മിടുക്കനായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.

തിങ്കളാഴ്ചയാണ് ഗ്രാമത്തില്‍ നിന്നും ഒരു കൈപ്പത്തി കണ്ടെത്തിയത്. ഉടന്‍ പൊലീസ് സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹത്തിന്റെ ബാക്കി ഭാഗം റെയില്‍വേ പാളത്തില്‍ നിന്ന് കണ്ടെത്തിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-01-2024

Kerala
  •  10 days ago
No Image

ഇടുക്കിയിൽ 23 വയസ്സുള്ള ഇരട്ട സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി

Kerala
  •  10 days ago
No Image

അബൂദബിയിലെ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സന്ദർശിച്ചത് രണ്ടര ലക്ഷത്തിലധികം പേർ

uae
  •  10 days ago
No Image

ഐഎസ്എല്‍ മത്സരം; തിങ്കളാഴ്ച കൊച്ചി മെട്രോ സര്‍വീസ് സമയം ദീര്‍ഘിപ്പിച്ചു

Kerala
  •  10 days ago
No Image

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ട സ്ഥലമായി സഊദിയിലെ അൽ ഖൈസരിയ സൂഖ്

Saudi-arabia
  •  10 days ago
No Image

ഏറ്റവും സ്വാധീനമുള്ള അറബ് നേതാവെന്ന നേട്ടം സ്വന്തമാക്കി സൗദി കിരീടാവകാശി

Saudi-arabia
  •  10 days ago
No Image

മോദി സർക്കാരിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് സമരവേദിയിൽ വിഷം കഴിച്ച കർഷകൻ മരിച്ചു

National
  •  10 days ago
No Image

ദുബൈ മാരത്തൺ: ദുബൈ മെട്രോ ജനുവരി 12 ന് രാവിലെ അഞ്ച് മണിക്ക് പ്രവർത്തനം ആരംഭിക്കും

uae
  •  10 days ago
No Image

'ഉമ തോമസ് ആരോഗ്യനിലയില്‍ പുരോഗതി'; ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി

Kerala
  •  10 days ago
No Image

അബൂദബിയിൽ റിമോട്ട് വർക്കിംഗിനായി തൊഴിലാളികളെ നിയമിക്കാനുള്ള പുതിയ നിയമം; 2025 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ

uae
  •  10 days ago