HOME
DETAILS

ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം; തളര്‍ന്നുവീണു

  
Web Desk
January 09, 2025 | 11:52 AM

Bobby Chemmannur having-health-issues-latest updation-new

എറണാകുളം: നടി ഹണി റോസിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസില്‍ റിമാന്‍ഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഉയര്‍ന്ന രക്തസമര്‍ദ്ദത്തെ തുടര്‍ന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കെട്ട ഉടനെ ബോബി ചെമ്മണ്ണൂര്‍ പ്രതികൂട്ടില്‍ തളര്‍ന്നു ഇരുന്നു. തുടര്‍ന്ന് ബോബിയെ കോടതി മുറിയില്‍ വിശ്രമിക്കാന്‍ അനുവദിച്ചു. ബോബി ചെമ്മണ്ണൂരിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും. 

ബോബി ചെമ്മണ്ണൂരിനെ വയനാട്ടില്‍നിന്നാണ് ഇന്നലെ എറണാകുളം സെന്‍ട്രല്‍ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ മേപ്പാടിയിലുള്ള ബോച്ചെ 1000 ഏക്കറില്‍നിന്ന് മടങ്ങവെ പൊലിസ് തടഞ്ഞിട്ട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് കല്‍പ്പറ്റ എ.ആര്‍ ക്യാംപിലെത്തിച്ച് പ്രാഥമികമായി ചോദ്യംചെയ്തു. ഒരു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍ ബോച്ചേ നിഷേധിച്ചു.

വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ബോച്ചേ പൊലിസിന് മൊഴിനല്‍കിയത്. ഇവിടെ നിന്നന് ഒരു മണിക്കൂറിനു ശേഷം പൊലിസ് ബോച്ചേയുമായി എറണാകുളത്തേക്ക് പോയി. ബോച്ചേ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് എറണാകുളം പൊലിസ് വയനാട് പൊലിസിനെ പോലും അറിയിക്കാതെ മേപ്പാടിയിലെത്തി കസ്റ്റഡിയിലെടുത്തത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൂപ്പുകുത്തി രൂപയുടെ മൂല്യം: എക്സ്ചേഞ്ചുകൾ നൽകുന്നത് ദിർഹത്തിന് 25 രൂപയ്ക്കടുത്ത്; പ്രവാസികൾക്ക് ഒരേസമയം നേട്ടവും ആശങ്കയും

uae
  •  2 hours ago
No Image

ഫിലിപ്പീന്‍ സംസ്‌കാരത്തിന്റെ നിറക്കാഴ്ച്ചകള്‍;ഹാലാ ബിറാ ഫെസ്റ്റിവല്‍ ബഹ്‌റൈനില്‍

bahrain
  •  2 hours ago
No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  2 hours ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ കോൺഗ്രസ് ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

National
  •  2 hours ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  2 hours ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  3 hours ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  3 hours ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  3 hours ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  3 hours ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  3 hours ago