HOME
DETAILS

ബിസിനസ് റജിസ്ട്രേഷൻ എളുപ്പമാക്കാൻ പുതിയ അതോറിറ്റിയുമായി അബൂദബി 

  
January 09, 2025 | 12:15 PM

 Abu Dhabi Launches New Authority to Simplify Business Registration

അബൂദബി: ബിസിനസ് റജിസ്ട്രേഷൻ നടപടികൾ സുഗമമാക്കുന്നതിനായി പുതിയ റജിസ്ട്രേഷൻ ആൻഡ് ലൈസൻസ് അതോറിറ്റി ആരംഭിച്ച് അബൂദബി. സാമ്പത്തിക വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അതോറിറ്റി, സ്വതന്ത്രവ്യാപാര മേഖലകൾക്ക് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനായി ഏകീകൃത ഡേറ്റ ബേസും വികസിപ്പിക്കും.

അബൂദബി എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ നിർദേശത്തെ തുടർന്നാണ് തീരുമാനം. ബിസിനസ് റജിസ്ട്രേഷന് മേൽനോട്ടം വഹിക്കുക, ലൈസൻസിങ് നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് അതോറിറ്റിയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ. കള്ളപ്പണം വെളുപ്പിക്കൽ, സംശയാസ്‌പദ പ്രവർത്തനങ്ങൾക്കു ധനസഹായം നൽകുക, നിയമവിരുദ്ധ സംഘടനകളുമായി സഹകരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയിട്ടുണ്ടോ എന്നും അതോറിറ്റി പരിശോധിക്കും.

നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ബിസിനസ് മേഖലയ്ക്ക് ശക്ത‌മായ അടിത്തറ ഒരുക്കുന്നതിനും അതോറിറ്റി സഹായിക്കും. പുതിയതരം ലൈസൻസുകൾ അവതരിപ്പിച്ച് പ്രതിഭകൾ, നിക്ഷേപകർ, സംരംഭകർ തുടങ്ങിയവരെ അബൂദബിയിലേക്ക് ആകർഷിക്കുകയും, എമിറേറ്റിൻ്റെ ശക്തവും വൈവിധ്യവുമായ സമ്പദ് വ്യവസ്‌ഥയുടെ പ്രയോജനം നേടാൻ അവരെ സഹായിക്കുകയും ചെയ്യും. അബൂദബിയുടെ സാമ്പത്തികവളർച്ചയും വൈവിധ്യവൽക്കരണവും ത്വരിതപ്പെടുത്തുന്നതിന് ഇതു സഹായിക്കുമെന്ന് സാമ്പത്തിക വികസന വിഭാഗം ചെയർമാൻ അഹമ്മദ് ജാസിം അൽ സാബി വ്യക്തമാക്കി.

Abu Dhabi has introduced a new authority to streamline business registration processes, aiming to enhance the emirate's business environment and attract more investments.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2030 ലോകകപ്പിലേക്ക് ടിക്കറ്റുറപ്പിച്ച് പോര്‍ച്ചുഗലും,അര്‍ജന്റീനയും; പക്ഷേ ബ്രസീൽ ആരാധകർക്ക് വൻ പ്രഹരം

Football
  •  4 days ago
No Image

മുന്നണി യോഗം ചേരാൻ വൈകുന്നു: കടുത്ത അതൃപ്തിയിൽ ഘടകകക്ഷികൾ; അടിയന്തരമായി യോഗം വിളിക്കാൻ ആവശ്യം

Kerala
  •  4 days ago
No Image

വിദ്യാഭ്യാസ വായ്പയ്ക്ക് മാതാപിതാക്കളുടെ സിബിൽ സ്കോറും പ്രധാനം; വിദ്യാർഥികളുടെ ഹരജികൾ ഹൈക്കോടതി തള്ളി

Kerala
  •  4 days ago
No Image

സാരി വാങ്ങുന്നതിനെ ചൊല്ലി തർക്കം; ഭർത്താവിനെ കുക്കർ കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിൽ

National
  •  4 days ago
No Image

ഭാര്യയ്‌ക്കൊപ്പം ജീവിക്കാൻ താല്പര്യമില്ലെന്ന കാരണം പറഞ്ഞ് വിവാഹമോചനം നൽകാനാവില്ല: കർണാടക ഹൈക്കോടതി

National
  •  4 days ago
No Image

സ്പെയിനിന്റെ സമ്മാനത്തുകയിൽ കയ്യിട്ടുവാരാൻ അമേരിക്ക: 30% നികുതി ഈടാക്കാൻ ഐ.ആർ.എസ് നീക്കം

Football
  •  4 days ago
No Image

പയ്യന്നൂരിലെ കൂട്ട ആത്മഹത്യ: ഭർതൃപിതാവിന്റെ ലൈംഗിക പീഡനവും പൊലീസിന്റെ അനാസ്ഥയുമെന്ന് അമ്മയുടെ വെളിപ്പെടുത്തൽ; പുനരന്വേഷണത്തിന് ആവശ്യം

Kerala
  •  4 days ago
No Image

മാതാപിതാക്കളെ യുഎഇയിലേക്ക് കൊണ്ടുവരണോ? വിസയെടുക്കാൻ ഈ പ്രധാന രേഖകൾ നിർബന്ധം; അപേക്ഷിക്കുന്നതിന് മുൻപ് അറിയേണ്ട കാര്യങ്ങൾ

uae
  •  4 days ago
No Image

'അർജന്റീന തോറ്റുകൊടുത്തതാണ്!': ലോകകപ്പ് ഫൈനലിന് പിന്നാലെ വിചിത്ര വാദവുമായി അർജന്റീനിയൻ സൈക്കോളജിസ്റ്റ്

Football
  •  4 days ago
No Image

സഊദിക്കെതിരായ ഹൂത്തികളുടെ സമുദ്ര ഉപരോധ ഭീഷണി; ശക്തമായി അപലപിച്ച് യുഎഇ

uae
  •  4 days ago