HOME
DETAILS

പൂക്കളുടെ കൊട്ടാരമായ ദുബൈ മിറക്കിൾ ഗാർഡൻ തുറന്നു; ടിക്കറ്റ് നിരക്കും സമയക്രമവും അറിയാം

  
backup
October 05 2023 | 14:10 PM

dubai-miracle-garden-open-ticket-rate-and

പൂക്കളുടെ കൊട്ടാരമായ ദുബൈ മിറക്കിൾ ഗാർഡൻ തുറന്നു; ടിക്കറ്റ് നിരക്കും സമയക്രമവും അറിയാം

ദുബൈ: ദുബൈയിലെ ജനപ്രിയ ശൈത്യകാല ആകർഷണമായ മിറക്കിൾ ഗാർഡൻ വീണ്ടും തുറന്നു. 15 കോടിയിലധികം പൂക്കളുള്ള ഗാർഡൻ ദുബൈയിലെ ടൂറിസ്റ്റുകളുടെയും താമസക്കാരുടെയും ഇഷ്ടവിനോദ കേന്ദ്രമാണ്. പൂക്കളുടെ മനോഹാരിതകൊണ്ടും വൈവിധ്യം കൊണ്ടും ലോകത്ത് തന്നെ ശ്രദ്ധേയമായ ദുബൈ മിറക്കിൾ ഗാർഡൻ സുഗന്ധങ്ങളുടെ കൂടെ കേന്ദ്രമാണ്. 12-ാം സീസണിനായി വീണ്ടും തുറന്നപ്പോൾ പ്രവേശന ഫീസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് അധികൃതർ.

മുതിർന്നവർക്ക് (12 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക്) വ്യക്തിഗത പ്രവേശനത്തിന് 95 ദിർഹമാണ് പുതിയ ഫീസ്. 3 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 80 ദിർഹം ആണ് ഫീസ് ഈടാക്കുന്നത്. മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പാർക്കിലേക്ക് സൗജന്യമായി പ്രവേശിക്കാം. ഭിന്നശേഷിക്കാരോ ബുദ്ധിമാദ്ധ്യമുള്ളവരോ ആയവർക്ക് സൗജന്യ പ്രവേശനം നൽകുന്നതിനൊപ്പം അവരോടൊപ്പം കൂട്ടുവരുന്നവർക്ക് 50 ശതമാനം കിഴിവുകൾ നൽകും.

കഴിഞ്ഞ വർഷം മുതിർന്നവർക്ക് 75 ദിർഹവും 3 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് 60 ദിർഹവും ആയിരുന്നു ടിക്കറ്റ് നിരക്ക്. 3 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സൗജന്യമായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, മുതിർന്നവർക്കും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും യഥാക്രമം 55 ദിർഹവും 40 ദിർഹവുമായിരുന്നു എൻട്രി ടിക്കറ്റുകൾ.

ദുബൈ ലാൻഡിൽ സ്ഥിതി ചെയ്യുന്ന ദുബായ് മിറാക്കിൾ ഗാർഡൻ 2013 ഫെബ്രുവരി 14-ന് വാലന്റൈൻസ് ദിനത്തിലാണ് ആദ്യമായി തുറന്നത്. 72,000-ലധികം സ്‌ക്വയർ മീറ്ററിലായാണ് ഗാർഡൻ ഒരുക്കിയിരിക്കുന്നത്. 2013-ലെ ഏറ്റവും വലിയ വെർട്ടിക്കൽ ഗാർഡൻ, 2016-ൽ എയർബസ് A380-ന്റെ ആകൃതിയിലുള്ള ഏറ്റവും വലിയ പൂക്കളം/ഘടന, 2018-ൽ മിക്കി മൗസിന്റെ ആകൃതിയിലുള്ള ഏറ്റവും ഉയരം കൂടിയ ടോപ്പിയറി ഘടന (പിന്തുണയുള്ളത്) എന്നിവയുൾപ്പെടെ 3 ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഇതിന് ലഭിച്ചു.

തിങ്കൾ മുതൽ വെള്ളി വരെ ദിവസവും രാവിലെ 9 മുതൽ രാത്രി 9 വരെ ഗാർഡൻ തുറന്നിരിക്കും. വാരാന്ത്യങ്ങളിൽ (വെള്ളി, ശനി) പൊതു അവധി ദിവസങ്ങളിലും രാവിലെ 9 മുതൽ രാത്രി 11 വരെയാണ് പ്രവേശനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  2 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  2 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  2 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  2 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  2 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  2 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago