HOME
DETAILS

പരിശോധന ശക്തിപ്പെടുത്തി കുവൈറ്റ്; മതിയായ രേഖകളില്ലാത്ത ഏഴായിരത്തോളം പ്രവാസികളെ നാടുകടത്തി

  
backup
October 07, 2023 | 4:38 PM

illegal-expats-deported-within-two-months-in-kuwai
തൊഴില്‍-താമസ രേഖകളുടെ പരിശോധനയ്ക്കിടെ കുവൈറ്റിലെ ഒരു ക്ലിനിക്കില്‍ നിന്ന് 19 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാരെ പിടികൂടി തടവിലിട്ടത്

കുവൈത്ത് സിറ്റി: കുവൈറ്റില്‍ തൊഴില്‍-താമസ നിയമ ലംഘനം നടത്തി കഴിഞ്ഞിരുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തുന്നതിനുള്ള നടപടി ശക്തമായി തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മതിയായ രേഖകളില്ലാത്ത 7,685 പ്രവാസികളെയാണ് നാടുകടത്തിയത്. തൊഴില്‍-താമസ-കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചവരാണ് ഇവരെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയമലംഘകരെ നാടുകടത്തി തൊഴില്‍ മേഖല നിയമാനുസൃതമാക്കാന്‍ ഒന്നാം ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹ് നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാസം 3,837 പേരെയും ഓഗസ്റ്റ് മാസത്തില്‍ 3,848 പേരെയുമാണ് മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയച്ചത്. സെപ്തംബറില്‍ നാടുകടത്തപ്പെട്ടവരില്‍ 2,272 പേര്‍ പുരുഷന്‍മാരും 1,565 പേര്‍ സ്ത്രീകളും ഉള്‍പ്പെടുന്നു. സ്‌പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക ജോലിക്കാര്‍ ഉള്‍പ്പെടെയുള്ളവരാണിവര്‍.

തൊഴില്‍-താമസ രേഖകളുടെ പരിശോധനയ്ക്കിടെ കുവൈറ്റിലെ ഒരു ക്ലിനിക്കില്‍ നിന്ന് 19 മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ 34 ഇന്ത്യക്കാരെ പിടികൂടി തടവിലിട്ടത് നേരത്തേ വാര്‍ത്തയായിരുന്നു. 23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞശേഷം ഇന്ത്യന്‍ എംബസിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ശ്രമഫലമായി ആഭ്യന്തര മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവരുടെ മോചനം സാധ്യമായിരുന്നത്.

Content Highlights: illegal expats deported within two months in kuwait



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നര വയസുകാരനെ കടല്‍ഭിത്തിയിലെറിഞ്ഞ് കൊന്ന കേസ്: അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം

Kerala
  •  a minute ago
No Image

ലണ്ടനും പാരീസും വിട്ട് ലോകത്തെ അതിസമ്പന്നര്‍ ദുബൈയിലേക്ക്; യുഎഇ ലോകത്തിന്റെ 'വെല്‍ത്ത് ഹബ്ബ്' ആകുന്നതിന് പിന്നിലെ 8 കാരണങ്ങള്‍

Business
  •  14 minutes ago
No Image

സഞ്ജുവും രോഹിത്തും ഒരുമിച്ച് വീണു; ഇന്ത്യക്കാരിൽ ഒന്നാമനായി അഭിഷേക് ശർമ്മ

Cricket
  •  22 minutes ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: സോണിയാ ഗാന്ധിയുടെ വീട്ടില്‍ സ്വര്‍ണമുണ്ട്, അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണം: വി ശിവന്‍കുട്ടി

Kerala
  •  25 minutes ago
No Image

സഭയില്‍ പാരഡി മേളം; 'സ്വര്‍ണ കട്ടവനാരപ്പാ' പാടി പ്രതിപക്ഷം; 'കോണ്‍ഗ്രസാണേ അയ്യപ്പാ' തിരിച്ചു പാടി ഭരണപക്ഷം; സഭയില്‍ അസാധാരണ നീക്കങ്ങള്‍, ഇന്നത്തേക്ക് പിരിഞ്ഞു   

Kerala
  •  an hour ago
No Image

വിദ്യാർഥികൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ കാര്യവട്ടത്ത് ഇന്ത്യയുടെ കളി കാണാം; ചെയ്യേണ്ടത് ഇത്രമാത്രം

Cricket
  •  an hour ago
No Image

'പോറ്റിയെ കേറ്റിയെ'  ഗാനത്തിനെതിരേ എടുത്ത കേസ് അവസാനിപ്പിച്ചിട്ടില്ലെന്ന് പൊലിസ്

Kerala
  •  2 hours ago
No Image

എസ്.ഐ.ആർ: അക്ഷര തെറ്റുകൾക്ക് ഉൾപ്പെടെ ഹിയറിങ്, വലഞ്ഞ് ബി.എൽ.ഒമാർ; കൃത്യമായ ഗൈഡ്ലൈൻ ലഭിക്കുന്നില്ലെന്ന് പരാതി

Kerala
  •  2 hours ago
No Image

പൗരത്വനിർണയം നാടുകടത്തുക എന്ന ഉദ്ദേശ്യത്തോടെയല്ല: തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  2 hours ago
No Image

പി.എസ്.സിയുടെ വാതിലടച്ചു; 1930 തസ്തികകളിൽ എംപ്ലോയ്മെൻ്റ് നിയമനത്തിന് കെ.എസ്.ആർ.ടി.സി

Kerala
  •  2 hours ago