HOME
DETAILS

വിവാഹാഘോഷത്തില്‍ രസഗുള തീര്‍ന്നു; കൂട്ടത്തല്ല്; കുത്തേറ്റ് ഒരു മരണം

  
backup
October 27 2022 | 19:10 PM

killed-and-five-others-injured-after-a-fight-erupted-at-a-wedding-ceremony251

ഉത്തര്‍പ്രദേശ്: രസഗുള തീര്‍ന്നതിനെത്തുടര്‍ന്നുണ്ടായ കൂട്ടത്തല്ലില്‍ പൊലിഞ്ഞത് ഒരാളുടെ ജീവന്‍. ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മധുര പലഹാരം കഴിക്കുന്നതിനെ ചൊല്ലിയുള്ള വന്‍ തര്‍ക്കം വിവാഹത്തിനെത്തിയ അതിഥിയുടെ മരണത്തിലേക്ക് നയിച്ചു.

നഗരത്തിലെ ഇത്തിമാദ്പൂര്‍ മേഖലയിലാണ് സംഭവം. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് അതിഥികള്‍ പരസ്പരം പ്ലേറ്റുകള്‍ എറിയുകയും സംഘര്‍ഷത്തിനിടെ ഒരാള്‍ക്ക് കുത്തേല്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. ബുധനാഴ്ച രാത്രി ഇത്തിമാദ്പൂരിലെ കല്യാണമണ്ഡപത്തില്‍ വച്ചായിരുന്നു ഉസ്മാന്‍ അഹ്മദിന്റെ രണ്ട് പെണ്‍കുട്ടികളുടെ വിവാഹം.

ഇതിനിടെ വരന്മാരുടെ വീട്ടുകാര്‍ എത്തിയപ്പോഴേക്കും സദ്യയ്ക്കുശേഷമുള്ള രസഗുള അടക്കമുള്ള മധുര വിഭവങ്ങള്‍ തീരുകയും ഇതിനെ ചൊല്ലി വധൂവരന്മാരുടെ ബന്ധുക്കള്‍ തമ്മിലുണ്ടായ തര്‍ക്കം കൂട്ടത്തല്ലിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന സംഭവത്തില്‍ 20കാരനായ സണ്ണിക്ക് (22) കുത്തേറ്റു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്തതായി ഇത്തിമാദ്പൂര്‍ എസ്എച്ച്ഒ സര്‍വേഷ് കുമാര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."