ബിരിയാണി പ്രിയരാണോ?.. എന്നാല്‍ ഇനി ഇവ അറിഞ്ഞു കഴിക്കാം
ബിരിയാണി പ്രിയരാണോ?.. എന്നാല്‍ ഇനി ഇവ അറിഞ്ഞു കഴിക്കാം
ബിരിയാണി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വിവിധ രുചിയിലുള്ള ബിരിയാണികള്‍ ഇന്ന് ലഭ്യമാണ്. അവ കഴിക്കാന്‍ ഏറെ ഇഷ്ടമുള്ളവരാണോ, എങ്കില്‍ ഇനി അവയുടെ ഗുണമറിഞ്ഞ് ആസ്വദിച്ച് കഴിക്കാം. സ്വാദ് പോലെ തന്നെ ധാരാളം ആരോഗ്യഗുണങ്ങളുള്ള വിഭവം തന്നെയാണ് ബിരിയാണി.
ഒരു ബിരിയാണി നമ്മള്‍ കഴിക്കുമ്പോള്‍ നമ്മളുടെ ശരീരത്തിലേയ്ക്ക് പ്രോട്ടീനും എത്തുന്നുണ്ട്. മിക്ക ബിരിയാണിയിലും നെയ്യ് കാണും, അതുപോലെ തന്നെ ഇറച്ചിയും, അതുപോലെ ചിലതില്‍ കോഴിമുട്ടയും ഉണ്ടാകും. ഇത്തരത്തില്‍ പ്രോട്ടീന്‍ റിച്ചായിട്ടുള്ള വിഭവങ്ങള്‍ ഉള്ളതിനാല്‍ തന്നെ നമ്മളുടെ ശരീരത്തിലേയ്ക്ക് ഒരു ദിവസത്തേയ്ക്ക് വേണ്ട പ്രോട്ടീന്‍ എത്തുന്നുണ്ട്. നമ്മളുടെ പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ പ്രോട്ടീന്‍ അനിവാര്യം തന്നെയാണ്.
ബിരിയാണിയാണിയില്‍ നിരവധി സ്‌പൈസസ് ചേര്‍ക്കാറുണ്ട്. പ്രത്യേകിച്ച് കറുവാപ്പട്ട, ഗ്രാമ്പൂ, ഏലക്കായ, ബേലീഫ്, കുരുമുളക് എന്നിങ്ങനെ നല്ല പോഷകങ്ങള്‍ നിറഞ്ഞ സ്‌പൈസസ് ആണ് ചേര്‍ക്കുന്നത്. അതിനാല്‍ തന്നെ ബിരിയാണി കഴിക്കുമ്പോള്‍ നമ്മള്‍ക്ക് ഈ സ്‌പൈസസിന്റെ ഗുണങ്ങള്‍ കൂടെ ലഭിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. അതില്‍ തന്നെ ശരീരത്തിന് ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിട്ടുണ്ട്. ഇത് നമ്മളുടെ ശരീരത്തില്‍ എത്തുന്നു. ഇത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് കുറയ്്ക്കാന്‍ സഹായിക്കും. അതുപോലെ, ഇതിന് ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഇത് ശരീരത്തില്‍ എത്തുന്നത് നല്ലത് തന്നെ.
പൊതുവില്‍ ബിരിയാണി കഴിക്കുന്നത് തൈരും ചേര്‍ത്താണ്. ഇത്തരത്തില്‍ തൈര് കഴിക്കുന്നത് പ്രോബയോട്ടിക് ഗുണങ്ങള്‍ നമ്മളുടെ ശരീരത്തില്‍ എത്താന്‍ സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, സാലഡ് തയ്യാറാക്കുമ്പോള്‍ അതില്‍ പച്ചക്കറികളും ചേര്‍ക്കുന്നതിനാല്‍ നമ്മളുടെ ശരീരത്തിലേയ്ക്ക് നാരുകളും എത്തുന്നുണ്ട്. ഇതെല്ലാം നമ്മളുടെ ദഹനം കൃത്യമായി നടക്കുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."