HOME
DETAILS

'സ്വതന്ത്രരായിട്ട്  ഒരു നന്ദി പോലും കാണിച്ചില്ല' ബന്ദികളെ ആക്ഷേപിച്ച് നെതന്യാഹുവിന്റെ ഭാര്യ

  
Web Desk
March 24 2024 | 06:03 AM

Sara Netanyahu criticises liberated Israeli captives

ടെല്‍ അവീവ്: ഹമാസുമായുള്ള സമാധാന കരാറിനെ തുടര്‍ന്ന് മോചിപ്പിക്കപ്പെട്ട ഇസ്‌റാഈലി ബന്ദികളെ ആക്ഷേപിച്ച് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു. ഇസ്‌റാഈലി പാര്‍ലമെന്റ് അംഗവുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെയാണ് സാറയുടെ വിവാദ പരാമര്‍ശം. യുദ്ധം തുടരുന്നതിനിടെ ഏറെ ബുദ്ധിമുട്ടി മോചിപ്പിച്ച ബന്ദികളിലാെരാളും തനിക്കോ തന്റെ ഭര്‍ത്താവിനോ നന്ദി പറഞ്ഞില്ലെന്നാണ് സാറ കുറ്റപ്പെടുത്തിയത്. നെസെറ്റ് അംഗത്തെ അഭിസംബോധന ചെയ്ത്, 'എത്ര ബന്ദികളെയാണ് നാം തിരിച്ചെത്തിച്ചത്? അതിന് അവര്‍ നന്ദിപോലും കാണിച്ചില്ല' എന്നായിരുന്നു അവരുടെ വാക്കുകള്‍.

വിഷയം വിവിധ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തതോടെ വിവാദമായി. സാറയുടെ വാക്കുകളോട് രൂക്ഷമായി പ്രതികരിച്ച് ബന്ദികള്‍ തന്നെ രംഗത്തെത്തി. 'ഇത്തവണ ക്ഷമിക്കണം, ഞാന്‍ ബന്ദിയാക്കപ്പെട്ടിരിക്കുകയായിരുന്നു'  18കാരനായ ലിയാം ഒര്‍ പരിഹസിച്ചു. സമാന പ്രതികരണവുമായി മോചിപ്പിക്കപ്പെട്ട മറ്റൊരു ബന്ദി യിഗില്‍ യാകോവും രംഗത്തെത്തി. 'ഇത്തവണ ബന്ദിയാക്കപ്പെട്ടിരിക്കുകയായിരുന്നു, അടുത്ത തവണ ഗസ്സയിലേക്ക് ടൂറിന് പോകുമ്പോള്‍ ആവാം' എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.

ഹമാസുമായുള്ള സംഘര്‍ഷം അഞ്ചുമാസം പിന്നിട്ടിട്ടും 100ലധികം ബന്ദികളെ ഇനിയും വിട്ടുകിട്ടാത്ത സാഹചര്യത്തില്‍ ഇസ്‌റാഈലില്‍ നെതന്യാഹുവിനും സര്‍ക്കാരിനുമെതിരേ ജനരോഷം ശക്തമാണ്. ഇതിനിടെയാണ് സാറ നെതന്യാഹുവിന്റെ ആക്ഷേപ വാക്കുകള്‍. സാറയുടേത് തീര്‍ത്തും സ്വകാര്യ സംഭാഷണമായിരുന്നുവെന്നാണ് നെതന്യാഹുവിന്റെ ഓഫിസ് വിഷയത്തില്‍ പ്രതികരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കടന്നാക്രമണം ഗൂഢാലോചനയുടെ ഭാഗമെന്ന് ടി.പി രാമകൃഷ്ണന്‍; അന്‍വറിനെ തളക്കാന്‍ വഴികള്‍ തേടി സി.പി.എം 

Kerala
  •  3 months ago
No Image

ഉക്രൈന് 800 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്

International
  •  3 months ago
No Image

ആണവാക്രമണ ഭീഷണിയുമായി പുടിന്‍ ; നിരുത്തരവാദപരമെന്ന് യൂറോപ്യന്‍ യൂനിയന്‍

International
  •  3 months ago
No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  3 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago