ജുഡീഷ്യറിക്കും മേലെയാണെന്നാണ് ഗവര്‍ണറുടെ ഭാവം രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു ശക്തിക്കും തകര്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാന്തര സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ശ്രമിക്കുകയാണ്. നിയമസഭയുടെ അധികാരം കവരാനും ഇല്ലാത്ത അധികാരമുണ്ടെന്ന നിലയില്‍ പരവര്‍ത്തിക്കാനുമാണ് ഗവര്‍ണറുടെ ശ്രമം.
സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന സ്ഥാനത്ത് ഗവര്‍ണര്‍ തന്നെ വേണമെന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണരുടെ നടപടികള്‍ക്കെതിരെ എല്‍.ഡി.എഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ മുഖ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.
ഗവര്‍ണറോടുള്ള വിയോജിപ്പുകള്‍ എണ്ണിപ്പറഞ്ഞും ശക്തമായി വിമര്‍ശിച്ചുമാണ് മുഖ്യമന്ത്രി ആരിഫ് മുഹമ്മദാഖാന്റെ നടപടികള്‍ക്കെതിരെ എല്‍.ഡി.എഫ് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിച്ചത്. നിയമസഭയുടെ അധികാരം കവരാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."