HOME
DETAILS
MAL
മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു
backup
November 03 2022 | 13:11 PM
തൃശൂര്‍: തൃശൂര്‍ ആളൂരില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. ആളൂര്‍ എടത്താടന്‍ ജങ്ഷന് സമീപം മാണി പറമ്പില്‍ എബിയുടെയും ഷെല്‍ഗയുടെയും ഇളയ മകള്‍ ഹേസലാണ് മരിച്ചത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടന്നാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്കാരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."