HOME
DETAILS
MAL
യുവതിയോട് ലൈംഗികച്ചുവയോടെ സംസാരം സി.പി.എം പ്രാദേശിക നേതാവായ സഹ. സംഘം സെക്രട്ടറിക്കു സസ്പെന്ഷന്
backup
August 24 2021 | 03:08 AM
തലശേരി: സഹകരണ സൊസൈറ്റിയില്‍ വായ്പ തേടിയെത്തിയ യുവതിയോട് ലൈംഗികച്ചുവയോടെ സംസാരിച്ച സി.പി.എം പ്രാദേശിക നേതാവായ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. സി.പി.എം അണ്ടല്ലൂര്‍ കിഴക്കുംഭാഗം ബ്രാഞ്ച് സെക്രട്ടറിയും പിണറായി സഹകരണ സംഘം സെക്രട്ടറിയുമായ നിഖില്‍ നരങ്ങോലിക്കെതിരേയാണ് ബാങ്കില്‍നിന്നു നടപടിയെടുത്തത്.
ലൈംഗികച്ചുവയോടെ ഫോണില്‍ വിളിച്ചും വാട്സ്ആപ് സന്ദേശം അയച്ചെന്നുമാണ് നിഖിലിനെതിരേയുള്ള യുവതിയുടെ ആരോപണം. നിഖിലിന്റെ ശല്യം സഹിക്കാനാവാത്തതിനെ തുടര്‍ന്ന് സൊസൈറ്റിയില്‍ പരാതിയുമായി നേരിട്ടെത്തുകയായിരുന്നുവെന്ന് യുവതി പറയുന്നു. നിഖിലിനെ പിണറായി സഹകരണ സംഘം സെക്രട്ടറി സ്ഥാനത്തുനിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി കൂടിയായ സംഘം പ്രസിഡന്റ് പി. ബാലന് അറിയിച്ചു.
പരാതിക്കാരിയായ യുവതി സൊസൈറ്റിയില്‍ എത്തിയാണ് നിഖിലിനെതിരേ ആരോപണം ഉന്നയിച്ചത്. നിഖില്‍ ലൈംഗികച്ചുവയോടെ അയച്ച വാട്സ്ആപ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍, പാര്‍ട്ടിയില്‍ നിന്നു നിഖിലിനെതിരേ നടപടിയെടുത്തിട്ടില്ല. നിഖിലിനെതിരേ നടപടിയെടുത്തില്ലെങ്കില്‍ സൊസൈറ്റിക്കു മുമ്പില്‍ സത്യഗ്രഹം നടത്തുമെന്നു പറയുന്ന യുവതിയുടെ വിഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍, പരാതിയുമായി യുവതി പൊലിസിനെ സമീപിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."