HOME
DETAILS

ജാതി സെന്‍സസ്: നിതീഷ്  കുമാറിനെതിരേ ബി.ജെ.പി എം.എല്‍.എ

  
backup
August 25, 2021 | 5:09 AM

58624645-2
 
 
പട്‌ന: ജാതി സെന്‍സസ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ എന്‍.ഡി.എയുടെ എം.എല്‍.എ രംഗത്ത്. ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ടതിനു പിന്നാലെയാണ് ബിഹാറിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ സുരേന്ദ്രസിങ് അദ്ദേഹത്തിനെതിരേ പരാമര്‍ശവുമായി രംഗത്തെത്തിയത്.
 
പാവങ്ങളെ സഹായിക്കുകയാണ് നിതീഷ് കുമാറിന്റെ ലക്ഷ്യമെങ്കില്‍ അദ്ദേഹമടക്കം ഇത്തരം വിഭാഗങ്ങളിലെ സമ്പന്നരായ വ്യക്തികള്‍ അവരുടെ സംവരണാവകാശങ്ങള്‍ വേണ്ടെന്നുവയ്ക്കണമെന്നായിരുന്നു സുരേന്ദ്രസിങ് ആവശ്യപ്പെട്ടത്.
 
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പത്തംഗ സര്‍വകക്ഷി സംഘമാണ് ഇക്കാര്യത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. ഒ.ബി.സി അടക്കമുള്ള വിഭാഗങ്ങള്‍ക്കായി പ്രത്യേക സെന്‍സസ് നടത്തണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ കാണാന്‍ നിതീഷ് കുമാര്‍ നേരത്തെയും പലതവണ ശ്രമിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
 
ഒ.ബി.സി സെന്‍സസ് നടപ്പാക്കുകയാണെങ്കില്‍ പാര്‍ലമെന്റിനകത്തും പുറത്തും ബി.ജെ.പിക്കു പിന്തുണ നല്‍കാമെന്നു വ്യക്തമാക്കി ബി.എസ്.പി നേതാവ് മായാവതിയും നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി സമയം നല്‍കിയത്. ഉത്തര്‍പ്രദേശ് അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago
No Image

എ.ഡി.ജി.പി പി. വിജയന് ക്ലീന്‍ചിറ്റ്; ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിക്ക് സർക്കാർ അനുമതി

Kerala
  •  2 days ago
No Image

ഇന്റര്‍നെറ്റിലൂടെ ബന്ധിപ്പിക്കപ്പെട്ട ഒരു തലമുറ കേന്ദ്രമന്ത്രിയെ താഴെയിറക്കുന്നു,ചോദ്യം ചെയ്യുന്നു..: ഭരണകൂടത്തെ വിറപ്പിച്ച് സിജെപി

National
  •  2 days ago
No Image

കേരളത്തില്‍ സി.ജെ.പി പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്ത സംഭവം; പ്രതികരണവുമായി ആഭ്യന്തരമന്ത്രി

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: ഒടുവില്‍ കീഴടങ്ങി കേന്ദ്രം, കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

National
  •  2 days ago