HOME
DETAILS

മരണക്കടലായി മെഡിറ്ററേനിയൻ: കഴിഞ്ഞ വർഷം മാത്രം പൊലിഞ്ഞത് എണ്ണായിരത്തിലേറെ കുടിയേറ്റക്കാരുടെ ജീവൻ; കൂടുതലും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ

  
February 27, 2026 | 2:12 AM

 8000 migrants perished in mediterranean somali peninsula in 2025

ബ്രസൽസ്: യൂറോപ്പിലേക്കുള്ള കുടിയേറ്റത്തിനായുള്ള യാത്രയ്ക്കിടെ മെഡിറ്ററേനിയൻ കടലിലും സൊമാലി ഉപദ്വീപ് പ്രദേശത്തുമായി 8,000 പേരെങ്കിലും കഴിഞ്ഞവർഷം മരിച്ചതായി യു.എൻ. മരിച്ചവരെ പലരെയും കണ്ടെത്താൻ സാധിക്കാത്തതിനാൽ യഥാർഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്ന് യു.എന്നിന്റെ അന്താരാഷ്ട്ര അഭയാർഥി സംഘടന(ഐ.ഒ.എം) പറയുന്നു.

2024ൽ 9,200 അഭയാർഥികളാണ് മികച്ച ജീവിത സൗകര്യമോ അഭയമോ തേടിയുള്ള പ്രയാസമേറിയ കടൽയാത്രയ്ക്കിടെ മരിച്ചത്.

ചില യൂറോപ്യൻ രാജ്യങ്ങളും യു.എസും കുടിയേറ്റക്കാരെ അനുവദിക്കാതായതോടെ ഇവരിൽ പലരും കള്ളക്കടത്തുകാരുടെ പിടിയിലകപ്പെടുന്നതായും ഐ.ഒ.എം ഡയരക്ടർ ജനറൽ അമി പോപ് പറയുന്നു.

എന്നാൽ യു.എസ് സഹായം വെട്ടിക്കുറച്ചതോടെ അഭയാർഥി സംഘടനയ്ക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. ഇതുമൂലം കടലിൽ കുടുങ്ങിയവരെ കണ്ടെത്താനോ രക്ഷപ്പെടുത്താനോ സാധിക്കുന്നില്ല. കഴിഞ്ഞവർഷം മെഡിറ്ററേനിയൻ കടലിൽ മാത്രം 2,108 കുടിയേറ്റക്കാരാണ് യാത്രാമധ്യെ മരിച്ചത്. 1,047 പേർ അത്‌ലാന്റിക്കിലൂടെ സ്‌പെയിനിലെ കാനറി ദ്വീപിലേക്കുള്ള വഴിയിലും മരണപ്പെട്ടു.

മരണം സ്ഥിരീകരിച്ചവരിൽ 3,000 കുടിയേറ്റക്കാരും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. ഇതിൽ പകുതിയിലേറെയും അഫ്ഗാനികളാണ്. യമനിൽ നിന്ന് സൊമാലി ഉപദ്വീപിലൂടെ ഗൾഫിലേക്ക് പോകുന്നതിനിടെയാണ് 922 പേർ മരിച്ചത്. യാതൊരു സുരക്ഷാ സൗകര്യവുമില്ലാത്ത ബോട്ടുകളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനിടെ ബോട്ട് മറിഞ്ഞാണ് കൂടുതൽ പേരും മരിച്ചത്. അഭയാർഥി പ്രവാഹം ഈവർഷവും തുടരുകയാണ്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം ഈവർഷം 606 പേരുടെ ജീവനാണ് മെഡിറ്ററേനിയനിൽ പൊലിഞ്ഞത്. 

The UN's International Organization for Migration (IOM) reports that at least 8,000 people died or went missing while attempting to cross the Mediterranean Sea and Somali Peninsula region last year. The actual number is likely higher due to unrecorded shipwrecks and missing persons 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാമ്പു കടിയേറ്റ 13 കാരനെ ഗംഗാ നദിയിൽ മുക്കി വെച്ചത് 12 മണിക്കൂർ; മന്ത്രവാദിയുടെ വാക്ക് കേട്ട രക്ഷിതാക്കൾക്ക് ഒടുവിൽ ലഭിച്ചത് മകന്റെ ചേതനയറ്റ ശരീരം

National
  •  4 days ago
No Image

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ കാർ കത്തിച്ച സംഭവം; രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

കുംഭമേള താരം മോണാലിസയുടെ വിവാഹം: എം.വി ഗോവിന്ദനെതിരെ പരാതി; വിവാദമായി 'പ്രായപൂർത്തിയാകാത്ത' വിവാഹം

Kerala
  •  4 days ago
No Image

യാത്രക്കാർക്ക് ആശ്വാസം; സർവീസുകൾ പുനരാരംഭിച്ച് എയർ അറേബ്യ, 49 ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാനങ്ങൾ പറക്കും

uae
  •  4 days ago
No Image

യുഎഇയിൽ വേനൽച്ചൂട് എപ്പോൾ തുടങ്ങും? വരാനിരിക്കുന്നത് കഠിനമായ രണ്ട് ഘട്ടങ്ങൾ; കാലാവസ്ഥാ മുന്നറിയിപ്പ് ഇങ്ങനെ

uae
  •  4 days ago
No Image

സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു: ലക്ഷദ്വീപിൽ ഭരണകൂടത്തിനെതിരെ ജനരോഷം

National
  •  4 days ago
No Image

നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി; കുവൈത്തിൽ പ്രവാസി യുവതി കുളിമുറിയിൽ കുഴഞ്ഞുവീണു മരിച്ചു

Kuwait
  •  4 days ago
No Image

ഒരു അമേരിക്കൻ കപ്പലും ഹോർമുസ് കടലിടുക്ക് കടന്നിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ; ഇസ്‌ലാമാബാദിൽ നിർണ്ണായക ചർച്ചകൾ തുടരുന്നു

International
  •  4 days ago
No Image

മലപ്പുറത്ത് സ്ട്രോങ്ങ് റൂമുകളിലെ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ നീക്കം: കലക്ടറുടെ നടപടിയിൽ അട്ടിമറി ആരോപിച്ച് യുഡിഎഫ്; പ്രതിഷേധത്തിന് പിന്നാലെ ഉത്തരവ് റദ്ദാക്കി

Kerala
  •  4 days ago
No Image

കുവൈത്തിൽ ജോലിയിൽ നിന്ന് വിരമിച്ചവരെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി അധികൃതർ

Kuwait
  •  4 days ago