HOME
DETAILS

'നേരത്തെ പണമടയ്ക്കൂ.. തീര്‍ച്ചയായും നേടൂ' അബൂദബിയില്‍ ട്രാഫിക് പിഴകളില്‍ 35% വരെ കിഴിവ്

  
Web Desk
February 27, 2026 | 2:32 AM

Abu Dhabi Announces Up to 35 Discount on Traffic Fines

ദുബൈ: 'നേരത്തെ പണമടയ്ക്കൂ.., തീര്‍ച്ചയായും നേടൂ' (Pay Early.., Gain Surely) എന്ന കാംപയിനിന് കീഴില്‍ അബൂദബി പൊലിസ് ട്രാഫിക് പിഴ കിഴിവ് സംരംഭം ആരംഭിച്ചു. ഡ്രൈവര്‍മാര്‍ക്ക് വലിയ ആശ്വാസത്തോടെ തങ്ങളുടെ മേലുള്ള നിയമ ലംഘനങ്ങള്‍ ഉടനടി പരിഹരിക്കാന്‍ വഴിയൊരുക്കുന്നതാണിത്. കുടിശ്ശികയുള്ള പിഴകള്‍ കുറയ്ക്കുന്നതിനും, എമിറേറ്റിലുടനീളം ഉത്തരവാദിത്ത ഡ്രൈവിംഗ് പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും ഈ കാംപയിന്‍ ലക്ഷ്യമിടുന്നു.

കാംപയിന്‍ പ്രകാരം നിയമ ലംഘന തീയതിയുടെ ആദ്യ 60 ദിവസത്തിനുള്ളില്‍ ട്രാഫിക് പിഴ അടയ്ക്കുന്ന വാഹന ഉടമകള്‍ക്ക് മൊത്തം പിഴത്തുകയില്‍ 35% കിഴിവ് ലഭിക്കുന്നതാണ്. സ്‌കീമിന് കീഴില്‍ ലഭ്യമായ പരമാവധി ആനുകൂല്യമാണിത്. ട്രാഫിക് ഫൈന്‍ ലഭിച്ച ശേഷം വേഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിനാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. അതേസമയം, ഗുരുതര ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഈ കിഴിവ് ബാധകമല്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആദ്യ 60 ദിവസത്തെ വിന്‍ഡോ നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടാമതൊരു കിഴിവ് സൗകര്യം (സെക്കന്റ് ഡിസ്‌കൗണ്ട് ടിയര്‍) ഇപ്പോഴും ലഭ്യമാണ്. 60 ദിവസത്തിന് ശേഷവും പിഴ ഇഷ്യൂ ചെയ്ത തീയതി മുതല്‍ ഒരു വര്‍ഷത്തിനുള്ളില്‍ പിഴ തീര്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്ക് നിലവിലുള്ള 25% കിഴിവ് പ്രയോജനപ്പെടുത്താം. 

നിരവധി പങ്കാളിത്ത ബാങ്കുകള്‍ വഴി എളുപ്പവും, പലിശ രഹിതവുമായ തവണ അടയ്ക്കല്‍ സൗകര്യം വാഗ്ദാനം ചെയ്ത് അബൂദബി പൊലിസ് പേയ്‌മെന്റ് പ്രക്രിയ കഴിയുന്നത്ര സൗകര്യപ്രദമാക്കിയിട്ടുണ്ട്. ഇതില്‍ സാമ്പത്തിക ബാധ്യതയുള്ളവര്‍ക്ക് അവരുടെ കുടിശ്ശിക തീര്‍ക്കാന്‍ അല്‍ മഷ്‌റെഖ് ബാങ്ക്, അബൂദബി ഇസ്!ലാമിക് ബാങ്ക് (എ.ഡി.ഐ.ബി), അബൂദബി കൊമേര്‍ഷ്യല്‍ ബാങ്ക് (എ.ഡി.സി.ബി), ഫസ്റ്റ് അബൂദബി ബാങ്ക് (എഫ്.എ.ബി) എന്നിവ ഉള്‍പ്പെടുന്ന വഴക്കമുള്ള വഴികള്‍ നല്‍കുന്നു.

താമസക്കാര്‍ക്ക് അവരുടെ പിഴകള്‍ അടയ്ക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കും അബൂദബി പൊലിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ, തമ്മ് (TAMM) സ്മാര്‍ട്ട് സര്‍വിസസ് പ്ലാറ്റ്‌ഫോം വഴിയോ സാധിക്കുന്നതാണ്.

Summary: Abu Dhabi Police have launched the 'Pay Early... Gain Surely' campaign, offering significant discounts on traffic fines to encourage timely payments and responsible driving. Available to motorists who settle their traffic fines within the first 60 days of the violation date. Available for those who pay after the initial 60 days but within one year of the offense.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ'; എഎപിയിലെ പടലപ്പിണക്കം രൂക്ഷമാകുന്നു, പാർട്ടി നേതാക്കൾക്ക് ചുട്ടമറുപടിയുമായി രാഘവ് ഛദ്ദ

National
  •  10 days ago
No Image

സീറ്റ് വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയെന്ന് ആരോപണം; മാനനഷ്ട കേസ് ഫയല്‍ ചെയ്ത് കെ.സി വേണുഗോപാല്‍

Kerala
  •  10 days ago
No Image

കൊച്ചിയിൽ യുവാവിന് നേരെ ക്രൂരമായ 'ഹണി ട്രാപ്പ്' മോഡൽ മർദനവും കവർച്ചയും; വാരിയെല്ല് തകർത്തു, അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തു

crime
  •  10 days ago
No Image

തകർന്നടിഞ്ഞ് ലിവർപൂൾ; ആർനെ സ്ലോട്ട് പുറത്തേക്കോ? സിറ്റിക്കെതിരായ തോൽവിയിൽ ആരാധകർ കടുത്ത അമർഷത്തിൽ

Football
  •  10 days ago
No Image

വറ്റി വരണ്ട് അരുവികൾ; കശ്മീർ വില്ലോയുടെ വിധി ഇനി എന്ത്? കാലാവസ്ഥാ വ്യതിയാനത്തിൽ തകരുന്ന ഒരു പാരമ്പര്യം

Cricket
  •  10 days ago
No Image

ടി-20യിൽ 400 അടിക്കാൻ സഞ്ജു; ചരിത്ര നേട്ടത്തിനരികെ ചേട്ടൻ

Cricket
  •  10 days ago
No Image

വ്യോമാക്രമണത്തെ ചെറുത്തു; അബൂദബി ബൊറൂജ് പെട്രോകെമിക്കല്‍സില്‍ തീപിടിത്തം, പ്രവര്‍ത്തനം നിര്‍ത്തിവച്ചു; ആശങ്ക വേണ്ടതില്ലെന്ന് അധികൃതര്‍

uae
  •  10 days ago
No Image

ഡ്രോണ്‍ പരിശോധനയിലും ഫലമുണ്ടായില്ല:ശരണ്യയെക്കുറിച്ച് യാതൊരു സൂചനയുമില്ലെന്ന് വനംവകുപ്പ്

Kerala
  •  10 days ago
No Image

സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; ആറ് പേര്‍ക്ക് പുതുജീവനേകി കൃഷ്ണലാല്‍ യാത്രയായി

Kerala
  •  10 days ago
No Image

ചെന്നൈയുടെ രക്ഷകൻ തിരിച്ചെത്തുന്നു; ഇനി കളി കാര്യമാവും! 

Cricket
  •  10 days ago