HOME
DETAILS

'അന്ന് ചിറക്, ഇന്ന് ഉടല്..വിമാനം പിന്നേം റോഡിലിറങ്ങിയേ....'

  
backup
November 07 2022 | 08:11 AM

kerala-kollam-container-lorry-on-road-with-aeroplane-2022

കൊല്ലം: പുലര്‍ച്ചെ ആളുകള്‍ നോക്കിയപ്പോള്‍ റോഡില്‍ വിമാനം. കേരളത്തിന്റെ റോഡുകളില്‍ വിമാനമിറങ്ങിയോ..അതിശയപ്പെടണ്ട. വിമാനം ഇറങ്ങിയതല്ല. തിരുവനന്തപുരത്തു നിന്ന് ആന്ധ്രയിലേക്ക് വിമാനത്തിന്റെ പ്രധാനഭാഗവുമായി എത്തിയ കൂറ്റന്‍ ട്രെയിലര്‍ എത്തിയതാണ്. കുരീപ്പുഴ ടോള്‍ പ്ലാസയ്ക്കു സമീപം ഞായറാഴ്ച പുലര്‍ച്ചെ നിര്‍ത്തിയിട്ടതായിരുന്നു ട്രെയിലര്‍.

വിമാനം റോഡിലിറങ്ങിയെന്ന് വാര്‍ത്ത പെട്ടെന്ന് പരന്നു. പിന്നെ ആളുകളുടെ ഒഴുക്കായിരുന്നു സംഭവ സ്ഥലത്തേക്ക്. സെല്‍ഫി എടുക്കലായി, ഗ്രൂപ്പ് ഫോട്ടോ എടുക്കലായി, ആകെ ബഹളം! ബൈപ്പാസ് വഴി വാഹനങ്ങളില്‍ വന്നവരും വിമാനം കാണാനായി വാഹനം നിര്‍ത്തി സമയം ചെലവിട്ടു. ഒടുവില്‍ പൊലിസ് ഇടപെടേണ്ടി വന്നു ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍.

തിരുവനന്തപുരത്തു നിന്നു ഹൈദരാബാദിലേക്ക് കൊണ്ടു പോകുന്ന എയര്‍ ഇന്ത്യയുടെ ഉപയോഗശൂന്യമായ എയര്‍ ബസ് 320 ആണു ലോറിയില്‍ ബൈപാസിലെത്തിയത്. 30 വര്‍ഷം സര്‍വീസ് നടത്തിയ വിമാനം കാലാവധി കഴിഞ്ഞതിനാല്‍ 2018 മുതല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ഹാങ്ങര്‍ യൂണിറ്റിന് സമീപമാണുണ്ടായിരുന്നത്. പൂര്‍ണമായും ഉപയോഗ ശൂന്യമായതോടെ വിമാനം ആക്രിവില്‍ക്കാന്‍ എഐ എന്‍ജിനിയറിംഗ് വിഭാഗം തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ ലേലത്തില്‍ ഹൈദ്രാബാദ് സ്വദേശിയായ ജോഗിന്ദര്‍ സിംഗ് 75 ലക്ഷം രൂപക്ക് വിമാനം വാങ്ങി.

ഉപയോഗ ശൂന്യമായ ഈ വിമാനം. ലോറിയില്‍ ഹൈദരാബാദില്‍ എത്തിച്ചു ഭക്ഷണശാലയാക്കി മാറ്റും. രണ്ടുദിവസം മുന്‍പാണു വലിയ കണ്ടെയ്‌നര്‍ ലോറിയില്‍ വിമാനം കയറ്റി യാത്ര ആരംഭിച്ചത്. വിമാനത്തിന്റെ വശങ്ങളിലെയും മുകളിലെയും ചിറകുകളും സമാനമായ മറ്റൊരു വാഹനത്തില്‍ കൊണ്ടുപോകുന്നുണ്ട്. തിരുവനന്തപുരത്തിനു സമീപം ഈ വാഹനത്തില്‍ ബസ് ഇടിച്ച് അപകടമുണ്ടായതിനാലാണ് അതിന്റെ യാത്ര വൈകുന്നത്.

രാത്രി സമയത്ത് മാത്രമാണ് ഓടുന്നത്. 30 കിലോമീറ്റര്‍ വേഗതയിലാണു സഞ്ചരിക്കുന്നത്. തുടര്‍ന്ന് അനുയോജ്യമായ സ്ഥലത്ത് പാര്‍ക്ക് ചെയ്യും. ഹൈദരാബാദിലെത്താന്‍ 20 ദിവസം വേണ്ടി വരുമെന്നാണ് ജീവനക്കാര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ; മത്സ്യത്തൊഴിലാളികൾക്ക് ശൈഖ് ഹംദാന്റെ 27 ദശലക്ഷം ദിർഹം ധനസഹായം

uae
  •  2 months ago
No Image

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, 3 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  2 months ago
No Image

യുഎഇ; നാഷനൽ ഓപൺ സ്കൂ‌ളിങ്,പ്രവാസികൾക്ക് കഴുത്തറപ്പൻ ഫീസ്

uae
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പിപി ദിവ്യക്കെതിരെ കണ്ണൂര്‍ കളക്ട്രേറ്റ് ജീവനക്കാരുടെ മൊഴി

Kerala
  •  2 months ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: മരിച്ചവരുടെ സംസ്‌കാരത്തിന് ചെലവാക്കിയത് 19.67 ലക്ഷം

Kerala
  •  2 months ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍മന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ സത്യേന്ദ്ര ജെയിന് ജാമ്യം

National
  •  2 months ago
No Image

അര്‍ദ്ധ സെഞ്ച്വറിയുമായി രോഹിതും, വിരാടും, സര്‍ഫറാസും; ചിന്നസ്വാമിയില്‍ ഇന്ത്യ പൊരുതുന്നു

Cricket
  •  2 months ago
No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago