HOME
DETAILS

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

  
October 17 2024 | 18:10 PM

Saudi Arabia 932 fake taxi drivers were caught from airports

റിയാദ്: സഊദിയിലെ എയർപോർട്ടുകളിൽ ലൈസൻസില്ലാതെ ടാക്‌സി സർവീസ് നടത്തിയിരുന്ന 932 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. റിയാദ് എയർപോർട്ടിൽ നിന്നാണ് ഏറ്റവുമധികം കള്ള ടാക്‌സി ഡ്രൈവർമാർ പിടിയിലായത്. ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടത്തിയത്.

റിയാദ് എയർപോർട്ടിൽനിന്ന് അനധികൃത ടാക്‌സി സർവീസ് നടത്തിയതിന് പിടികൂടിയത് 379 ഡ്രൈവർമാരെയാണ്. മദീന ജിദ്ദ എന്നീ എയർപോർട്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലും നിരവധി ഡ്രൈവർമാർമാർ പിടിയിലായി. ഇതോടെ കഴിഞ്ഞ ആറു മാസത്തിനിടെ എയർപോർട്ടുകളിൽ ലൈസൻസില്ലാതെ ടാക്‌സി സർവീസ് നടത്തി പിടിയിലായവരുടെ എണ്ണം 7550 ആയി.

സഊദിയിലെ എയർപോർട്ടുകളിൽ ടാക്‌സി സേവനത്തിനായി പ്രത്യേക ലൈസൻസുകൾ ആവശ്യമാണ്. ഇത്തരം അംഗീകൃത ടാക്‌സി സർവീസുകൾ എയർപോർട്ടുകളിൽ 24 മണിക്കൂറും ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം ടാക്‌സികളെ മാത്രം ആശ്രയിക്കാനും മന്ത്രാലയം യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 3600 അംഗീകൃത ടാക്‌സി സർവീസുകളും 54 റെന്റ് എ കാർ ഓഫീസുകളും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. അതോടൊപ്പം ലൈസൻസുള്ള ഓൺലൈൻ ടാക്സ‌ി കമ്പനികളുടെ സേവനവും ലഭ്യമാണ്. അനധികൃത ടാക്‌സി സർവീസുകൾക്ക് 5000 റിയാൽ പിഴ ചുമത്തുകയും വാഹനം കണ്ടുകെട്ടുകയും ചെയ്യും. കണ്ടുകെട്ടിയ വാഹനങ്ങൾ യാർഡിലേക്ക് മാറ്റി അവിടെ സൂക്ഷിക്കും. ഇതിനായി വരുന്ന ചെലവും നിയമ ലംഘകരിൽ നിന്ന് തന്നെ ഈടാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  2 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  2 days ago
No Image

യുഎന്‍ഇപിയുടെ 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന്

National
  •  2 days ago
No Image

ഫുജൈറയിലെ വാഹനാപകടങ്ങളില്‍ 2024 ലെ ആദ്യ 10 മാസങ്ങളിൽ10 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

uae
  •  2 days ago
No Image

തൃശൂരിൽ നിയന്ത്രണം വിട്ട പിക്ക്അപ്പ് വാൻ മതിലിൽ ഇടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു; ഒമ്പതു പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

18 വര്‍ഷം മുമ്പുള്ള കേസില്‍ ആലപ്പുഴ ഡിവൈഎസ്പിക്ക് ഒരു മാസം തടവ്; കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ചൊറിയണം തേച്ചു

Kerala
  •  2 days ago
No Image

ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട സ്ത്രീയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല കവർന്ന പ്രതി പിടിയില്‍

Kerala
  •  2 days ago
No Image

ദുബൈയിലെ ദേരയിൽ ഏഴ് നിലകളുള്ള പുതിയ പെയ്ഡ് പാർക്കിം​ഗ് സംവിധാനം നിർമ്മിക്കും

uae
  •  2 days ago
No Image

ഹരിയാനയിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ യുവാവ് പിടിയിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലിസ്

National
  •  2 days ago
No Image

ഒമാൻ: അൽ നസീം, അൽ അമീറത് പാർക്കുകൾ താത്കാലികമായി അടച്ചു

oman
  •  2 days ago