തിരുവനന്തപുരത്തെ മൂന്ന് നഗരസഭകളിലെ ആറ് തദ്ദേശ വാര്‍ഡുകളില്‍ കര്‍ശന ലോക്ഡൗണ്‍
തിരുവനന്തപുരം: കോവിഡ് വ്യാപന അനുപാതം എട്ടിന് മുകളിലെത്തിയ ആറ് തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ കര്‍ശന ലോക്ഡൗണ്‍. ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല മുനിസിപ്പാലിറ്റികളിലാണ് കര്‍ശന ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ആറ്റിങ്ങലിലെ നാല്, അഞ്ച്, പത്ത് വാര്‍ഡുകള്‍, നെടുമങ്ങാട്ടെ 14, 20 വാര്‍ഡുകള്‍, വര്‍ക്കലയിലെ 24-ാം വാര്‍ഡ് എന്നിവിടങ്ങളിലാണ് കര്‍ശന ലോക്ഡൗണ്‍. ഇന്ന് അര്‍ധരാത്രി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി നാലാം വാര്‍ഡില്‍ 8.69 ഉം അഞ്ചാം വാര്‍ഡില്‍ 8.29 ഉം 10-ാം വാര്‍ഡില്‍ 8.6 ഉം ആണ് പ്രതിവാര രോഗബാധിത ജനസംഖ്യാ അനുപാതം. നെടുമങ്ങാട്ടെ 14-ാം വാര്‍ഡില്‍ 15.77, 20-ാം വാര്‍ഡില്‍ 16.68, വര്‍ക്കല 24-ാം വാര്‍ഡില്‍ 10.14 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ രോഗവ്യാപന തോത്. ഇവിടങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ തുറക്കാന്‍ അനുവദിക്കൂ. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ ഇവ തുറന്നു പ്രവര്‍ത്തിക്കാം.
പ്രതിവാര രോഗബാധിത ജനസംഖ്യാ അനുപാതം എട്ട് ശതമാനത്തില്‍ താഴെ എത്തിയതിനാല്‍ ആറ്റിങ്ങല്‍ മുനിസിപ്പാലിറ്റി 28-ാം വാര്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."