നോണ്‍-സ്റ്റിക് പാനുകള്‍ ഉപയോഗിക്കാത്തവരുണ്ടോ? എങ്കില്‍ നിങ്ങള്‍ ഭാഗ്യവാന്മാരെന്ന് പഠന റിപ്പോര്‍ട്ട്
സിഡ്നി: ഭക്ഷണം പാചകംചെയ്യുന്നതിന് നോണ്‍-സ്റ്റിക് പാനുകള്‍ ഉപയോഗിക്കാത്തവര്‍ വിരളമായിരിക്കും. ഇത്തരം പാനുകള്‍ കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് ഫ്ലിന്‍ഡേഴ്സ് സര്‍വകലാശാലയും ന്യൂകാസില്‍ സര്‍വകലാശാലയും ചേര്‍ന്ന് നടത്തിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ് എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ദശലക്ഷക്കണക്കിന് മൈക്രോ പ്ലാസ്റ്റിക്കുകള്‍ പുറത്തുവിടാന്‍ നോണ്‍-സ്റ്റിക് പാനുകള്‍ക്ക് കഴിയുമെന്നാണ് കണ്ടെത്തല്‍. നമുക്ക് കാണാന്‍ പറ്റാവുന്നതിലും ചെറിയ മൈക്രോ പ്ലാസ്റ്റിക്കുകള്‍ ഭക്ഷണത്തിലൂടെ ആമാശയത്തിലെത്തുന്നു. ടെഫ്ലോണ്‍ പൂശിയ പാത്രത്തിലെ ഒരു ചെറിയ വിള്ളലിന് 9,100 പ്ലാസ്റ്റിക് കണങ്ങള്‍ പുറത്തുവിടാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍.
ടെഫ്ലോണ്‍ നോണ്‍-സ്റ്റിക് പാനുകളും പോട്ടുകളും തുടര്‍ച്ചയായി ഉപയോഗിക്കുകയും കഴുകുകയും ചെയ്യുമ്പോള്‍ അവയുടെ കോട്ടിങ് നഷ്ടപ്പെടാന്‍ തുടങ്ങുന്നു. എത്രത്തോളം പ്ലാസ്റ്റിക്ക് കണങ്ങള്‍ പുറത്തുവരുന്നു എന്ന് കണക്കാക്കുക അങ്ങേയറ്റം ശ്രമകരമാണ്. മൈക്രോപ്ലാസ്റ്റിക്സും (5 മില്ലിമീറ്ററില്‍ താഴെയുള്ളത്) നാനോപ്ലാസ്റ്റിക്സും (1 മൈക്രോമീറ്ററില്‍ താഴെയുള്ളത്) മറ്റ് പ്ലാസ്റ്റിക്കുകളെ അപേക്ഷിച്ച് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. ലാബില്‍ നിര്‍മിച്ചെടുക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിച്ചാണ് ടെഫ്ലോണ്‍ പൊതുവെ നിര്‍മിക്കുന്നതെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."