രാജീവ് ഗാന്ധി വധക്കേസ്: ജയിലില്‍ കഴിയുകയായിരുന്ന ആറ് പ്രതികളും ജയില്‍ മോചിതരായി
ചെന്നൈ : രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന നളിനി അടക്കമുള്ള ആറ് പ്രതികളും ജയില്‍ മോചിതരായി. നളിനി, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മോചിപ്പിച്ചത്.
കോടതി ഉത്തരവ് ജയിലുകളില്‍ എത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതോടെയാണ് ആറുപേരും പുറത്തിറങ്ങിയത്. നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ മറ്റു പ്രതികളായ ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ശ്രീലങ്കന്‍ സ്വദേശികളാണ്.
പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യക ജയിലിലും മുരുകനും ശാന്തനും വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലും, റോബര്‍ട്ട് പയസ്, ജയകുമാര്‍ എന്നിവര്‍ ചെന്നൈ പുഴല്‍ ജയിലിലും രവിചന്ദ്രന്‍ തൂത്തുകൂടി സെന്‍ട്രല്‍ ജയിലിലുമാണ് കഴിഞ്ഞ 30 വര്‍ഷമായി കഴിഞ്ഞിരുന്നത്. ജയില്‍ മോചിതരായ ശ്രിലങ്കന്‍ സ്വദേശികളെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി.
Vellore, Tamil Nadu | Nalini Sriharan, one of the six convicts in the assassination of former PM Rajiv Gandhi released from Vellore Jail. pic.twitter.com/SV6JzO62ft
— ANI (@ANI) November 12, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."