വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; സ്വകാര്യ ബസ് ജീവനക്കാരന്‍ പിടിയില്‍
കൊട്ടിയം: ബന്ധുവീട്ടില്‍ നിന്നു പഠിക്കുകയായിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു കടന്ന സ്വകാര്യ ബസ് ജീവനക്കാരനെ കൊട്ടിയം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തു.
ഉമയനല്ലൂര്‍ പടനിലം പൊല്‍മലത്തു കിഴക്കതില്‍ ശരത് (19) ആണ് പിടിയിലായത്. ഇത് രണ്ടാം തവണയാണ് ഇയാള്‍ പീഡന കേസില്‍ പൊലിസിന്റെ പിടിയിലാകുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാന വാരത്തിലായിരുന്നു സംഭവം നടന്നത്. ബന്ധുവീട്ടില്‍ നിന്നു പഠിച്ചു കൊണ്ടിരുന്ന കുട്ടിക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി കൊടുത്ത ശേഷം ഫോണിലൂടെ വിവാഹ വാഗ്ദാനം നല്‍കി കുട്ടിയെ വശീകരിച്ച ശേഷം മാര്‍ച്ച് 31ന് കുട്ടിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊല്ലത്തെ സിനിമാ തീയേറ്ററില്‍ പോവുകയും സിനിമ കണ്ട ശേഷം രാത്രിയോടെ കൊട്ടിയത്ത് എത്തുകയും അവിടെ നിന്നും കുട്ടിയെ ആളൊഴിഞു കിടക്കുന്ന പഴയ കൊട്ടിയം പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തില്‍ വച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് അടുത്ത ദിവസം പുലര്‍ച്ചേ കൊട്ടിയത്തു നിന്നും പെണ്‍കുട്ടിയുമായി ബസില്‍ കയറി ഓച്ചിറയില്‍ എത്തി ക്ഷേത്രപരിസരത്ത് കറങ്ങിയെങ്കിലും പൊലിസ് ശ്രദ്ധിക്കുന്നുവെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് തിരികെ കൊല്ലം റെയില്‍വെ സ്റ്റേഷനിലെത്തി പെണ്‍കുട്ടിയെ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ട് വസ്ത്രം എടുത്തു കൊണ്ടുവരാമെന്നു പറഞ്ഞ് ഇയാള്‍ മുങ്ങുകയായിരുന്നു.
ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഫോണില്‍ വീട്ടുകാരെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഇതേ കുട്ടിയെ 2015 ഏപ്രില്‍ മാസത്തിലും ഇയാള്‍ മറ്റൊരു സ്ഥലത്തു നിന്നും സേലത്തേക്ക് തട്ടികൊണ്ടു പോയിരുന്നു. അന്ന് പൊലിസിന്റെ പിടിയിലായ ഇയാള്‍ക്ക് 18 വയസ്സ് തികയാത്തതിനാല്‍ ഒരു മാസത്തോളം ജുവൈനല്‍ കോടതിയില്‍ തടവില്‍ കഴിത്തിരുന്നു. അവിടെ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ശേഷമാണ് വീണ്ടും പീഡനം നടത്തിയത്.
മൊബൈല്‍ ഫോണില്‍ പൊലിസ് ഓഫിസര്‍മാരെ വിളിച്ച് മോശമായി സംസാരിച്ചതിന്റെ പേരിലും പെലിസ് ഇയാളെ പിടികൂടി താക്കീത് നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച ശേഷം ഒളിവില്‍ പോയ ഇയാളെക്കുറിച്ച് ചാത്തന്നൂര്‍ എ.സി.പി ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ കണ്ടക്ടറായി ജോലി നോക്കിയിരുന്ന സ്വകാര്യ ബസില്‍ നിന്നും കൊട്ടിയം സി.ഐ അജയ് നാഥ്, കൊട്ടിയം എസ്.ഐ രതീഷ്, കെ.കെ.അശോക് കുമാര്‍, എ.എസ്.ഐ ഹരിലാല്‍, അജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."