HOME
DETAILS

പ്ലസ് ടു കഴിഞ്ഞവര്‍ക്കായി വിവിധ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍; കൂടുതലറിയാം

  
backup
October 26 2023 | 01:10 AM

various-integrated-programs-for-plus-two-passers-know-more

പ്ലസ് ടു കഴിഞ്ഞവര്‍ക്കായി വിവിധ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍; കൂടുതലറിയാം

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ [email protected]

പ്ലസ്ടുവിന് ശേഷം മാനേജ്‌മെന്റ് മേഖലയില്‍ ബിരുദ പ്രോഗ്രാമും ബിരുദാനന്തര പ്രോഗ്രാമും അഞ്ചു വര്‍ഷ സംയോജിത പ്രോഗ്രാമായി പഠിക്കാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകള്‍ (ഐ.ഐ.എം) അടക്കം വിവിധ ദേശീയ തല സ്ഥാപനങ്ങളില്‍ അവസരമുണ്ട്.


ചില സ്ഥാപനങ്ങളില്‍ മൂന്നു വര്‍ഷത്തെ പഠനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബിരുദവുമായി പുറത്തു വരാനും (എക്‌സിറ്റ് ഓപ്ഷന്‍) സാധിക്കും. പ്ലസ് ടു ഏത് സ്ട്രീമില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം. പ്രവേശന വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അര്‍ഹതയുണ്ടായിരിക്കും. മാര്‍ക്ക് വ്യവസ്ഥയും പ്രായ വ്യവസ്ഥയും ഉണ്ടാകാം. പഠനച്ചെലവ് അല്‍പ്പം കൂടുതലാണെങ്കിലും വിജയകരമായി കോഴ്‌സ് പൂര്‍ത്തീകരിച്ചാല്‍ മികച്ച ജോലി സാധ്യതകളുള്ള പ്രോഗ്രാമുകളാണിവ. പ്രധാനപ്പെട്ട സ്ഥാപനങ്ങളും പ്രവേശന രീതികളും പരിചയപ്പെടാം. അപേക്ഷാ സമയവും വിശദവിവരങ്ങളും ബന്ധപ്പെട്ട വെബ്‌സൈറ്റുകള്‍ പരിശോധിച്ച് മനസിലാക്കേണ്ടതാണ്.

ഐ.ഐ.എം ഇന്‍ഡോര്‍
സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ (ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് IP MAT), വ്യക്തിഗത അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (IPM) ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം പഠനത്തിനുശേഷം ബാച്ചിലര്‍ ഓഫ് ആര്‍ട്‌സ് (ഫൗണ്ടേഷന്‍സ് ഓഫ് മാനേജ്‌മെന്റ്), മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ എന്നീ ബിരുദങ്ങള്‍ ലഭിക്കും. മൂന്ന് വര്‍ഷം കഴിഞ്ഞ് എക്‌സിറ്റ് ഒപ്ഷനുമുണ്ട്. മുന്‍ വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ് .
വെബ്‌സൈറ്റ്: www.iimidr.ac.in.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രെയ്ഡ് (ഐ.ഐ.എഫ്.ടി) കാക്കിനട കാംപസിലെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ( ബി.ബി.എ ബിസിനസ് അനലിസ്റ്റിക്‌സ് ആന്‍ഡ് എം.ബി.എ ഇന്റര്‍നാഷണല്‍ ബിസിനസ്) കോഴ്‌സിന്റെ പ്രവേശനവും IPMAT സ്‌കോര്‍ പരിഗണിച്ചാണ്. (www.iift.ac.in).

ഐ.ഐ.എം റോത്തക്ക്
ഐ.ഐ.എം റോത്തക്കിലെ അഞ്ചുവര്‍ഷ പഠനത്തിനുശേഷം ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ) മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ) യോഗ്യതയാണ് ലഭിക്കുന്നത്. എക്‌സിറ്റ് ഒപ്ഷനുമുണ്ട്. സ്ഥാപനം നടത്തുന്ന അഭിരുചി പരീക്ഷ (IPMAT), വ്യക്തിഗത അഭിമുഖം, മുന്‍ അക്കാദമിക മികവ് (10th/ 12th) എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. വെബ്‌സൈറ്റ്: www.iimrohtak.ac.in

ഐ.ഐ.എം റാഞ്ചി
ഐ.ഐ.എം റാഞ്ചിയിലെ ഫുള്‍ ടൈം റസിഡന്‍ഷ്യല്‍ രീതിയിലുള്ള ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ ഓഫ് ബിസിനസ് മാനേജ്‌മെന്റ് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബി.ബി.എ എം.ബി.എ) പ്രോഗ്രാമിലേക്ക് പ്രത്യേക പ്രവേശന പരീക്ഷയില്ല. ഐ.ഐ.എം ഇന്‍ഡോര്‍ നടത്തുന്ന പ്രവേശന പരീക്ഷ (IPMAT) സ്‌കോര്‍ പരിഗണിച്ചായിരിക്കും പ്രവേശനം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് വ്യക്തിഗത അഭിമുഖവുമുണ്ടാകും. 10,12 ക്ലാസുകളിലെ അക്കാദമിക മികവ് കൂടെ പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കുക. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ എക്‌സിറ്റ് ഒപ്ഷനുണ്ട് . വെബ്‌സൈറ്റ്: iimranchi.ac.in

ജമ്മു, ബോധ്ഗയ ഐ.ഐ.എമ്മുകള്‍
രണ്ട് സ്ഥാപനങ്ങളും സംയുക്തമായി നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) വഴി നടത്തുന്ന ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (JIPMAT) വഴിയാണ് പ്രവേശനം. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. ജമ്മുവില്‍ ബി.ബി.എ എം.ബി.എയും ബോധ്ഗയയില്‍ ബി.ബി.എംഎം.ബി.എയുമാണുള്ളത്.എക്‌സിറ്റ് ഒപ്ഷനുണ്ട്. വെബ്‌സൈറ്റുകള്‍ : jipmat.ac.in, www.iimj.ac.in, www.iimbg.ac.in

കൂടാതെ നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി ഹൈദരാബാദ് (doms.nalsar.ac.in), നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, മുംബൈ (nmims.edu), ജിന്‍ഡാല്‍ ഗ്ലോബല്‍ ബിസിനസ് സ്‌കൂള്‍ സോനിപ്പത്ത് (jgu.edu.in), ഡൂണ്‍ ബിസിനസ് സ്‌കൂള്‍, ഡെറാഡൂണ്‍ (www.doonbusinussschool.com), മുംബൈ യൂണിവേഴ്‌സിറ്റി (mu.ac.in), ആന്ധ്രാ യൂനിവേഴ്‌സിറ്റി (andhrauniverstiy.edu.in), നിര്‍മ യൂനിവേഴ്‌സിറ്റി (nirmauni.ac.in), സെന്‍ട്രല്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റി ആന്ധ്രപ്രദേശ് (www.ctuap.ac.in), നാഷനല്‍ ഫോറന്‍സിക് യൂനിവേഴ്‌സിറ്റി ഗുജറാത്ത് (www.nfsu.ac.in), മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ (manipal.edu), കുരുക്ഷേത്ര യൂനിവേഴ്‌സിറ്റി (kuk.ac.in) തുടങ്ങിയ സ്ഥാപനങ്ങളിലും വിവിധ ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ ലഭ്യമാണ്

വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  21 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  21 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  21 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  21 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  21 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  21 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  21 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  21 days ago
No Image

വനിത സിവില്‍ പൊലിസ് ഓഫിസറെ എസ്‌ഐ പീഡിപ്പിച്ചു; വീട്ടിലെത്തിയും ഉപദ്രവിച്ച ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തു

Kerala
  •  21 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി ഹാര്‍ബര്‍ പാലം ഇന്ന് അടയ്ക്കും

Kerala
  •  21 days ago