ആട്ടിറച്ചി എന്ന പേരില്‍ പൂച്ചയിറച്ചി വില്‍പ്പന; ആയിരത്തിലധികം പൂച്ചകളെ രക്ഷപ്പെടുത്തി പൊലിസ്
ഷാങ്ജിയാങ്: ആട്ടിറച്ചിയെന്ന പേരില്‍ പൂച്ചയിറച്ചി വിറ്റിരുന്ന സംഘത്തെ പിടികൂടി പൊലിസ്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈനയിലെ കിഴക്കന്‍ മേഖലയായ ഷാങ്ജിയാങ്ങില്‍ പൂച്ചകളെ കടത്തിക്കൊണ്ട് പോയ ട്രക്ക് പൊലിസ് തടയുകയും സംഘത്തെ പിടികൂടുകയും ചെയ്തു. ബാര്‍ബിക്യൂ ഇനങ്ങളില്‍ ഉപയോഗിക്കുന്നതിന് ആട്ടിറച്ചി, പന്നിയിറച്ചി എന്നീ പേരുകളില്‍ വ്യാപകമായി പൂച്ചയിറച്ചി ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് നിരവധി പരാതികളാണ് പൊലിസിന് ലഭിച്ചിരുന്നത്.
രഹസ്യ മേഖലകളിലെ സെമിത്തേരികളിലാണ് ഇറച്ചിക്കായി ഉപയോഗിക്കുന്നതിന് പൂച്ചകളെ സംഘം സൂക്ഷിച്ചിരുന്നത്. ട്രക്കുകളില്‍ നിന്നും കണ്ടെടുത്ത ആയിരക്കണക്കിന് പൂച്ചകളെ സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെ ചൈനീസ് നഗരമായ ഷെന്‍സെനില്‍ ഇറച്ചിക്കായി പൂച്ചകളെയും നായകളെയും ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.
Content Highlights:over 1000 cats rescued in china from trucks headed to slaughterhouse
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."