അഫ്ഗാനില്‍ ആഹ്ലാദ വെടിവയ്പിനിടെ 17 മരണം
കാബൂള്‍: അഫ്ഗാനില്‍ താലിബാന് സേനയുടെ ആഹ്ലാദ വെടിവയ്പിനിടെ കാബൂളില്‍ 17 പേര് കൊല്ലപ്പെട്ടു. 41 പേര്‍ക്കു പരുക്കേറ്റതായും ടോളോ ന്യൂസ് അറിയിച്ചു. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലുണ്ടായ സമാന സംഭവത്തില്‍ 14 പേര്‍ക്കു പരുക്കേറ്റതായി ആശുപത്രി വക്താവ് ഗുല്‍സാദ സന്‍ഗാര്‍ പറഞ്ഞു.
ആഹ്ലാദപ്രകടനത്തിനിടെ നിരവധി പേര് കൊല്ലപ്പെട്ടതോടെ ആകാശത്തേക്കു വെടിവച്ചുള്ള ആഘോഷം അവസാനിപ്പിക്കാന്‍ താലിബാന്റെ പ്രധാന വക്താവായ സബീഹുല്ല മുജാഹിദ് നിര്‍ദേശം നല്കി.
ആകാശത്തേക്കു വെടിവയ്ക്കുന്നത് നിര്‍ത്തുക; പകരം ദൈവത്തെ സ്തുതിക്കുക. വെടിവയ്പ് സാധാരണക്കാര്‍ക്ക് പരുക്കേല്‍പിക്കും. അതിനാല്‍ അത്യാവശ്യ ഘട്ടത്തിലല്ലാതെ അതു പാടില്ല- അദ്ദേഹം പ്രവര്‍ത്തകരോടു പറഞ്ഞു.
ആഘോഷവേളകളില്‍ ആകാശത്തേക്കു വെടിവയ്ക്കുന്നത് അഫ്ഗാനില്‍ പരമ്പരാഗത രീതിയാണ്. ഓഗസ്റ്റ് 31ന് യു.എസ് സേന പിന്‍വാങ്ങിയപ്പോള്‍ താലിബാന് നീണ്ടനേരം ആകാശത്തേക്കു വെടിവച്ചിരുന്നു. അതേസമയം ഇപ്പോഴത്തെ വെടിവയ്പിന്റെ കാരണം വ്യക്തമല്ല. പഞ്ചശിര്‍ കീഴടക്കിയതിനാലാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ താലിബാന് വിരുദ്ധ സേന ഇത് നിഷേധിച്ചു. പഞ്ചശിര്‍ ഏറ്റുമുട്ടലില്‍ ഇരു ഭാഗത്തുനിന്നുമായി 300 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."