ഗ്രൂപ്പുകാരെ തണുപ്പിക്കാന്‍ സതീശനും സുധാകരനും നേരിട്ടിറങ്ങും
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉടലെടുത്ത പിണക്കം പരിഹരിക്കാന്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നേരിട്ടിറങ്ങുന്നു. ഇതിന്റെ ഭാഗമായി ഇരുവരും ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും നേരിട്ട് ചര്‍ച്ച നടത്തും. കഴിഞ്ഞദിവസങ്ങളില്‍ രണ്ടുപേരുമായും വി.ഡി സതീശന് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇതിനു ശേഷവും വെള്ളിയാഴ്ച ചെന്നിത്തല പരസ്യവിമര്‍ശനം ആവര്‍ത്തിച്ചു. ഇതോടെയാണ് നേരിട്ട് കാണാന്‍ തീരുമാനിച്ചത്.
കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ അടുത്തദിവസം കേരളത്തിലെത്തുന്നുണ്ട്. ഇതിന് മുന്‍പായി രണ്ടുപേരുടെയും മനസ് സതീശനും സുധാകരനും അറിയും. വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തിലേക്ക് എ, ഐ ഗ്രൂപ്പുകള്‍ എത്തിയിരുന്നു. അധ്യക്ഷന്മാരെ കുറിച്ച് തര്‍ക്കമില്ലെന്നും പട്ടികയിലേക്ക് എത്തിയ വഴികളില്‍ ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും അപമാനിച്ചെന്നുമുള്ള വികാരമാണ് ഗ്രൂപ്പുകള്‍ക്ക് ഇപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."