HOME
DETAILS
MAL
തുര്‍ക്കിയിലും മെക്സിക്കോയിലും ശക്തമായ ഭൂചലനം
backup
November 23 2022 | 05:11 AM
ഇസ്താംബുള്‍: മെക്സിക്കോയിലും തുര്‍ക്കിയിലും റിക്ടര്‍ സ്കെയിലില്‍ ആറിനു മുകളില്‍ തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം.
തുര്‍ക്കിയിലെ കിഴക്കന്‍ ഇസ്താംബുളില്‍ 6.1 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 35 പേര്‍ക്ക് പരുക്കേറ്റു. പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ ഭയന്നുവിറച്ച ജനങ്ങള്‍ വീടുകള്‍ വിട്ടിറങ്ങി. തുടര്‍ചലനങ്ങളുണ്ടായതോടെ തുറസായ സ്ഥലങ്ങളില്‍ ബ്ലാങ്കറ്റുമായാണ് ഇവര്‍ കഴിച്ചുകൂട്ടിയത്. പ്രദേശത്തെ സ്കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. ലോകത്ത് ഏറ്റവും ഭൂകമ്പ സാധ്യതാ മേഖലയാണ് തുര്‍ക്കി. 1999ല്‍ 7.4 തീവ്രതയിലുണ്ടായ ഭൂചലനത്തില്‍ 17,000 ലേറെ പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.
മെക്സിക്കോയിലെ ബജ കാലിഫോര്‍ണിയയിലെ ലാസ് ബ്രിസാസിലാണ് ഭൂചലനമുണ്ടായത്. 6.2 തീവ്രത രേഖപ്പെടുത്തി. കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."