HOME
DETAILS

മോദി എല്ലാം വിറ്റ് തുലയ്ക്കുന്നു; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 2024ലെ തെരഞ്ഞെടുപ്പ് വരെ പ്രക്ഷോഭമെന്ന് കര്‍ഷക മഹാപഞ്ചായത്ത്

  
backup
September 05 2021 | 14:09 PM

modi-is-selling-everything

മുസാഫര്‍ നഗര്‍: ബിജെപിക്കെതിരേ ശക്തമായ നീക്കത്തിനൊരുങ്ങി കര്‍ഷകര്‍.
മോദി എല്ലാം വിറ്റുതുലയ്ക്കുകയാണെന്നും മോദിക്കുവേണ്ടി മാത്രമാകും പ്രചാരണമെന്നും വൈദ്യുതി, വെള്ളം തുടങ്ങി എല്ലാം വില്‍ക്കുകയാണ് മോദിയെന്നും ഇത് ജനങ്ങളോട് പറയുന്നതില്‍ തെറ്റുണ്ടോയെന്നും മഹാപഞ്ചായത്തിനിടെ കര്‍ഷക നേതാവ് ചോദിച്ചു.

മിഷന്‍ ഉത്തര്‍ പ്രദേശ് -ഉത്തരാഖണ്ഡ് എന്ന പേരിലാണ് മുസഫര്‍ നഗറില്‍ മഹാപഞ്ചായത്ത് നടത്തിയത്. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ പ്രചാരണം നടത്തുമെന്നും കര്‍ഷകര്‍. മോദിയുടെ മണ്ഡലത്തിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കും.


ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും അടുത്ത വര്‍ഷമാദ്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരേ പ്രചാരണം നടത്താനാണ് കര്‍ഷകനീക്കം. 40 കര്‍ഷസംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് മഹാപഞ്ചായത്ത് സംഘടിപ്പിച്ചത്. സര്‍ക്കാര്‍ ക്ഷണിച്ചാല്‍ ചര്‍ച്ചയ്ക്കു പോകും. ആവശ്യം നേടുംവര സമരം ചെയ്യുമെന്നും ടിക്കായത്ത് വ്യക്തമാക്കി.സമ്മേളനവേദിയിലും നഗരത്തിലും 8,000ത്തോളം പൊലീസിനെ യുപി സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്.

ഈ മാസം 27ന് ഭാരത് ബന്ദ്

കര്‍ഷകനിയമങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 27ന് ഭാരത് ബന്ദ് സംഘടിപ്പിക്കും. വരുംദിവസങ്ങളില്‍ രാജ്യത്തുടനീളം കര്‍ഷകസംഗമങ്ങള്‍ നടത്തുമെന്ന് രാകേഷ് ടികായത്ത് അറിയിച്ചു.

രാജ്യം വിറ്റുതുലയ്ക്കാനുള്ള നീക്കം തടയണം. കര്‍ഷകരെയും രാജ്യത്തെയും രക്ഷിക്കണം. ബിസിനസ് സംരംഭങ്ങളും തൊഴിലാളികളും യുവാക്കളുമെല്ലാം സംരക്ഷിക്കപ്പെടണമെന്നും ഇതാണ് കര്‍ഷകറാലിയുടെ ലക്ഷ്യമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശോധനാ ഫലം വന്നു; ഗംഗാവലി പുഴയില്‍ കണ്ടെത്തിയ അസ്ഥി മനുഷ്യന്റേതല്ല 

latest
  •  3 months ago
No Image

തൃശ്ശൂര്‍ ഉപസമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്ത അടിസ്ഥാനരഹിതം: കെ. സുധാകരന്‍

Kerala
  •  3 months ago
No Image

ലോറന്‍സിന്റെ മൃതദേഹം മാറ്റുന്നതിനിടെ നാടകീയ രംഗങ്ങള്‍; മൃതദേഹത്തില്‍ കിടന്ന മകളെ ബലം പ്രയോഗിച്ച് നീക്കി

Kerala
  •  3 months ago
No Image

തിരുവനന്തപുരത്തേക്ക് സൈനികരുമായി വന്ന തീവണ്ടിയുടെ പാതയില്‍ സ്ഫോടകവസ്തുക്കള്‍; ഒരാള്‍ അറസ്റ്റില്‍

National
  •  3 months ago
No Image

പാലക്കാട് വിദ്യാര്‍ഥികളുമായി പോവുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ പിന്‍ ചക്രം ഊരിത്തെറിച്ചു

Kerala
  •  3 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് കൈമാറരുതെന്ന ഹരജിയുമായി മകള്‍; പരിശോധിച്ച ശേഷം തീരുമാനം, മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി

Kerala
  •  3 months ago
No Image

ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  3 months ago
No Image

കെജ്‌രിവാളിന്റെ കസേര ഒഴിച്ചിട്ടു, അരികില്‍ മറ്റൊരു ഇരിപ്പിടമൊരുക്കി; അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റു

National
  •  3 months ago
No Image

'മകന്റെ ഫീസ് അടക്കാന്‍ യാചിക്കേണ്ടി വന്നു; കെജ്‌രിവാളിനെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു;  ഞങ്ങളെ പിരിക്കാന്‍ ആര്‍ക്കും കഴിയില്ല' തുറന്നടിച്ച് സിസോദിയ 

National
  •  3 months ago
No Image

ദിവസേന മൂന്നു കോഫി  വരെ കുടിക്കാമെന്ന് പഠന റിപോര്‍ട്ട്; ഇത് പ്രമേഹവും ഹൃദയ സംബന്ധമായ രോഗങ്ങളും അകറ്റുമെന്ന്

justin
  •  3 months ago