വിജേന്ദറിനൊപ്പം മീശ പിരിച്ച് രാഹുൽ
ഭോപ്പാൽ: ബോക്‌സിംഗ് താരവും ഒളിമ്പിക്‌സ് മെഡൽ ജേതാവുമായ വിജേന്ദർ സിങ്ങിനൊപ്പം മീശ പിരിച്ച് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയിൽ വിജേന്ദർ പങ്കെടുക്കാനെത്തിയപ്പോഴാണിത്. മധ്യപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഖാർഗോണിലൂടെ കടന്നുപോയ യാത്രയിൽ പങ്കെടുത്ത വിജേന്ദർ രാഹുലിനൊപ്പം കിലോമീറ്ററുകളോളം നടന്നു. ഇരുവരും മീശ പിരിച്ചുകൊണ്ട് നടക്കുന്ന ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്.
സെപ്തംബർ ഏഴിനു കന്യാകുമാരിയിൽനിന്ന് ആരംഭിച്ച രാഹുലിൻറെ യാത്ര മധ്യപ്രദേശിലെത്തിയിരിക്കയാണ്. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പദയാത്രയുടെ ഭാഗമായിട്ടുണ്ട്.
ഭാരത് ജോഡോ യാത്ര ആരംഭിച്ചതിനു ശേഷമാണ് രാഹുൽ താടിയും മീശയും വളർത്തിത്തുടങ്ങിയത്. ഭാരത് ജോഡോ യാത്രയോടുള്ള രാഹുലിൻറെ ആത്മാർഥതയുടെ തെളിവാണിതെന്നായിരുന്നു അണികളുടെ പ്രതികരണം. അതിനിടയിൽ രാഹുലിനെ കണ്ടാൽ സദ്ദാം ഹുസൈനെപ്പോലുണ്ടെന്ന തരത്തിലുള്ള പരിഹാസങ്ങളും ഉയർന്നുവന്നിരുന്നു.
അടുത്ത വർഷമാദ്യം കശ്മീരിൽ സമാപിക്കാനിരിക്കുന്ന 3,500 കിലോമീറ്റർ യാത്രയിൽ പങ്കെടുത്ത ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് വിജേന്ദർ സിങ്. സജീവ കോൺഗ്രസ് പ്രവർത്തകനാണ് അദ്ദേഹം. ഹരിയാനയിലെ ഭിവാനി ജില്ലക്കാരനായ വിജേന്ദർ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൗത്ത് ഡൽഹിയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
2008ലെ ബെയ്ജിംഗ് ഒളിമ്പിക്‌സിൽ വിജേന്ദർ വെങ്കലം നേടിയിരുന്നു. ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബോക്‌സർ കൂടിയാണ് വിജേന്ദർ.
बॉक्सिंग रिंग के अजेय योद्धा @boxervijender आज आपने #BharatJodoYatra में सड़क पर उतरकर खेत-खलिहान और युवाओं की आवाज़ को ताकत दी है।
— Congress (@INCIndia) November 25, 2022
शुक्रिया आपका...?? pic.twitter.com/4oZOFqPdp9
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."