ക്ഷണിക്കാത്ത കല്ല്യാണത്തിന് സംഘം ചേര്‍ന്നെത്തി ഭക്ഷണം കഴിച്ചു; ചോദ്യം ചെയ്തതോടെ കൂട്ടത്തല്ല്, വധുവിന്റെ അച്ഛനെ തലക്കടിച്ചു,രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം: ക്ഷണിക്കാത്ത കല്ല്യാണത്തിന് എത്തി ഭക്ഷണം കഴിച്ച ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍.കല്യാണ മണ്ഡപത്തില്‍ സംഘം ചേര്‍ന്ന് അക്രമം നടത്തുകയും വധുവിന്റെ അച്ഛനെ തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു എന്നതാണ് ഇവര്‍ക്കെതിരായ കേസ്. കല്യാണമണ്ഡപത്തിന് സമീപം താമസക്കാരായ ആര്‍.സി സ്ട്രീറ്റില്‍ അയണിമൂട് കുരിശടിക്ക് സമീപം തോട്ടത്തുവിളാകം മോളി ഭവനില്‍ ബാബാജി(24), ഷൈന്‍ലി ദാസ്(19) എന്നിവരെയാണ് പിടിയിലായത്. സംഭവം നടന്ന് രണ്ടാഴ്ച്ചക്ക് ശേഷമാണ് ഇവര്‍ അറസ്റ്റിലാകുന്നത്.
ബാലരാമപുരത്താണ് രണ്ടാഴ്ച്ച മുന്‍പ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.ഈ മാസം 12 ന് രാത്രി ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ സല്‍ക്കാരത്തിനിടെ ക്ഷണിക്കാതെ പ്രതികള്‍ കൂട്ടം ചേര്‍ന്ന് എത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടൊപ്പം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു.കൂട്ടത്തല്ല് നടക്കുമ്പോള്‍ ആദ്യം പൊലീസ് എത്തി നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അടി തുടര്‍ന്നതോടെ കൂടുതല്‍ പൊലീസെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. പൊലീസിന്റെ മുന്നില്‍ വരെ അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞെങ്കിലും അവരെ പിടികൂടാത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കേസിലെ ആറും ഏഴും പ്രതികളാണ് പിടിയിലായവര്‍. നാലുപേരെയാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കിലും രണ്ടുപേര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."