HOME
DETAILS

നിലവിലെ ചാംപ്യന്മാര്‍ ആദ്യം പുറത്താകുന്ന 'രീതി' മാറ്റിയെഴുതി; ഖത്തറില്‍ ആദ്യം പ്രീക്വാര്‍ട്ടറിലെത്തി ഫ്രാന്‍സ്

  
backup
November 27, 2022 | 4:58 AM

france-becomes-first-team-to-qualify-for-fifa-world-cup-2022-round-of-1-2022

 

ദോഹ: നിലവിലെ ചാംപ്യൻമാർ ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ നാണംകെട്ട് പുറത്താകുന്ന ഒരു 'രീതി' സമീപകാല ലോകകപ്പിലെ 'അംഗീകൃത' ആചാരമായിരുന്നു. നിലവിലെ ചാംപ്യൻമാർ എന്ന അതി സമ്മർദ്ദം ഉൾപ്പെടെയുള്ള കാരണങ്ങൾ ഉണ്ടാവും അതിന്. എന്നാൽ, ആ രീതി മാറ്റിയെഴുതിയാണ് ഫ്രാൻസ് ഖത്തർ ലോകകപ്പിൽ പ്രീക്വാർട്ടറിൽ കടന്നത്. ഖത്തർ ലോകകപ്പിൽ നോക്കൗട്ട് റൗണ്ടിലെത്തിയ ആദ്യടീമെന്ന പ്രത്യേകതയും ഫ്രഞ്ച് പടയ്ക്കാണ്. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ എംബാപ്പെയുടെ ഇരട്ട ഗോളിൽ ഡെൻമാർക്കിനെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് പ്രീക്വാർട്ടറിലെത്തിയത്.


1998
1998ലാണ് ഫ്രാൻസ് ആദ്യമായി വിശ്വകിരീടത്തിൽ മുത്തമിട്ടത്. അതിന് തൊട്ടുമുമ്പുള്ള 1994ലെ ലോകകപ്പിന് പോലും യോഗ്യത നേടിയിട്ടില്ലാത്തിനാൽ ഫ്രാൻസിന് 1998ൽ പൊതുവെ പ്രതീക്ഷകൾ ഇല്ലായിരുന്നു. 94ൽ വിജയികളായ ബ്രസീൽ അടുത്തതവണയും കലാശക്കളിക്കിറങ്ങി ചരിത്രമിട്ടു. നിലവിലെ ഫ്രഞ്ച് കോച്ച് ദെഷാംപ്‌സ്, തുറാം, സിദാൻ, ഹെന്‌റി ഉൾപ്പെടുന്ന ഫ്രഞ്ച് പട പക്ഷേ ഏകപക്ഷീയമായ മൂന്നുഗോളിന് വിജയിച്ചു. അതിൽ രണ്ടും സിദാന്റെ വക. അതും രണ്ട് ഹെഡർ ഗോൾ. കോർണറിൽനിന്ന് ഏറെക്കുറേ സമീനമായ രീതിയുള്ള രണ്ട് ബുള്ളറ്റ് ഹെഡർ.

2002
2002ൽ നടന്ന ലോകകപ്പിൽ സിദാന്റെ നേതൃത്വത്തിലെത്തിയ ഫ്രാൻസിന് പക്ഷേ ആദ്യ കളിയിൽ സെനഗലിനോട് തോൽവി. രണ്ടാം മത്സരത്തിൽ ഉറുഗ്വയോട് സമനില. ലീഗിലെ അവസാന മത്സരത്തിൽ ഡെൻമാർക്കിനോടും പരാജയപ്പെട്ട് ചാംപ്യൻമാർ അതിദയനീയമായി പുറത്ത്. പരുക്ക്മൂലം സിദാൻ മത്സരത്തിന് ഇറങ്ങിയിരുന്നില്ല. എങ്കിലും ടീമിൽ തിയറി ഹെൻ റി, പാട്രിക് വിയേര, തുറാം പോലുള്ള താരങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഫ്രഞ്ച് പട പരാജയപ്പെട്ടു. മാത്രമല്ല, നിലവിലെ ചാംപ്യൻമാർ ലോകകപ്പിൽ പരാജയപ്പെടണമെന്ന 'അപ്രഖ്യാപിത നിയമവും' ഫ്രാൻസ് കൊണ്ടുവന്നു. ടൂർണമെന്റിൽ ജർമനിയെ രണ്ടുഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ ചാംപ്യൻമാരായി. ബ്രസീലിന്റെ തുടർച്ചയായ മൂന്നാമത് ഫൈനലായിരുന്നു അത്.


2006
എന്നാൽ, 2006 ലോകകപ്പിൽ നിലവിലെ ചാംപ്യൻമാരായെത്തിയ ബ്രസീൽ ഫ്രാൻസിന്റെ പാത പിന്തുടർന്നില്ല. പ്രീക്വാർട്ടർ കടന്ന് ക്വാർട്ടറിൽ ബ്രസീലിന് കിട്ടിയത് സിദാന്റെ ഫ്രാൻസിനെ. ഏറ്റവുമധികം ഇതിഹാസ താരങ്ങൾ പങ്കെടുത്ത ലോകകപ്പ് കൂടിയായിരുന്നു അത്. റൊണാൾഡോ, റൊണാൾഡിഞ്ഞോ, റോബർട്ടോ കാർലോസ്, റോബിഞ്ഞോ, കഫു, കക്ക തുടങ്ങിയ താരങ്ങൾ ബ്രസീൽ നിരയിൽ അണിനിരന്നെങ്കിലും സിദാന് മുമ്പിൽ അവർ കീഴടങ്ങി. സിദാൻ തന്റെ മാസ്റ്റർ ക്ലാസ് പുറത്തെടുത്ത മത്സരത്തിൽ ഒരുഗോളിനാണ് ഫ്രാൻസ് ജയിച്ചത്. ഫൈനലിൽ റെഡ് കാർഡ് കണ്ട് പുറത്തുപോയ സിദാന്റെ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി ഇറ്റലി ചാംപ്യൻമാരായി.


2010
2010 നിലവിലെ ചാംപ്യൻമാരായ ഇറ്റലിയുടെ പ്രകടനം അതിദയനീയമായിരുന്നു. ആദ്യ മത്സരത്തിൽ പരാഗ്വയുമായി സമനില. പിന്നീട് ന്യൂസിലാൻഡിനോടും സമനില. അടുത്ത മത്സരത്തിൽ സ്ലൊവാക്യയോട് 3- 2ന് തോൽവിയും. കരുത്തൻമാർ ഇല്ലാത്ത ഗ്രൂപ്പിലായിരുന്നിട്ടും രണ്ടാംറൗണ്ടിലെത്താതെ കന്നവാരോയും സംബറോട്ടയും ബഫണും അടങ്ങുന്ന ഇറ്റലി പുറത്തായി. താരസമ്പന്നരായ സ്‌പെയിൻ തങ്ങളുടെ ആദ്യ കിരീടനേട്ടം ആഘോഷിച്ചു.


2014
2014ൽ നിലവിലെ ചാംപ്യൻമാരായെത്തിയ സ്‌പെയിനിന്റെ അവസ്ഥ ദയനീയമായി. ആദ്യ മത്സരത്തിൽ വാൻപേഴ്‌സിയും റോബനും സ്‌നൈഡറും അടങ്ങുന്ന ഹോളണ്ടിനോട് ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് തോറ്റു. അടുത്ത മത്സരത്തിൽ ചിലിയോട് രണ്ടുഗോളിനും തോൽവി ആവർത്തിച്ചു. അടുത്ത മത്സരത്തിൽ ആസ്‌ത്രേലിയയെ മൂന്നുഗോളിന് പരാജയപ്പെടുത്തിയെങ്കിലും കാര്യമുണ്ടായില്ല. റാമോസ്, ഇനിയെസ്റ്റ, സാവി, ബുസ്‌കി, കസിയസ് എന്നിവരടങ്ങുന്ന സ്‌പെയിൻ രണ്ടാംറൗണ്ട് കടക്കാതെ പുറത്തായി. മെസ്സിയുടെ അർജന്റിനയെ ഏകപക്ഷീയമായ ഒരൊറ്റ ഗോളിന് കീഴടക്കി ജർമനി ചാംപ്യൻമാരായി.


2018
2018ൽ ജർമനിയെ കാത്തിരുന്നത് ദയനീയ പരാജയം മാത്രമല്ല ടീമിലെ അനൈക്യം കൂടിയായിരുന്നു. ആദ്യം മെക്‌സിക്കോയോട് പരാജയം. രണ്ടാംമത്സരത്തിൽ സ്വീഡനെ പരാജയപ്പെടുത്തിയെങ്കിലും അവസാന മത്സരത്തിൽ ഏഷ്യൻ വമ്പൻമാരായ ദക്ഷിണ കൊറിയയോട് പരാജയപ്പെട്ട് പ്രീക്വാർട്ടർ കാണാതെ പുറത്തായി. പിന്നാലെ ടീമിൽ ഉടലെടുത്ത പ്രശ്‌നങ്ങൾക്കിടെ മെസ്യൂത് ഒസിൽ ടീമിൽ നിന്ന് രാജിവയ്ക്കുന്നതായും പ്രഖ്യാപിച്ചു.


France becomes first team to qualify for FIFA World Cup 2022 round of 16



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞ് ജോലി തടസ്സപ്പെടുത്തി: യുവാവ് അറസ്റ്റിൽ; പൊലിസ് സ്റ്റേഷനിലും ബഹളം

Kerala
  •  an hour ago
No Image

വഴി ചോദിക്കാനെന്ന വ്യാജേന വൃദ്ധയുടെ മാല കവർന്നു: കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

Kerala
  •  an hour ago
No Image

ബിലാസ്പൂർ ട്രെയിൻ ദുരന്തം: മരണസംഖ്യ 8 ആയി ഉയർന്നു; സഹായധനം പ്രഖ്യാപിച്ചു

National
  •  2 hours ago
No Image

ദുബൈ ഫിറ്റ്‌നസ് ചലഞ്ച്; വിജയിക്കുന്ന ഇക്കൂട്ടർക്ക് സൗജന്യ വിമാനയാത്ര; വമ്പൻ പ്രഖ്യാപനവുമായി എമിറേറ്റസ്

uae
  •  2 hours ago
No Image

കുടുംബ തര്‍ക്കം; യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു

National
  •  2 hours ago
No Image

ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട സംഭവം: കേസിൽ നിർണ്ണായകമായി സിസിടിവി ദൃശ്യങ്ങൾ; ചവിട്ടിയിടുന്നത് വ്യക്തം

Kerala
  •  2 hours ago
No Image

രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമർശിച്ച് തരൂർ; അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കമാൻഡ്

National
  •  3 hours ago
No Image

ചരിത്രമെഴുതാൻ റിയാദ്; ഈ വർഷത്തെ UNWTO ജനറൽ അസംബ്ലിക്ക് ആതിഥേയത്വം വഹിക്കും

uae
  •  3 hours ago
No Image

ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തെരഞ്ഞെടുപ്പ്; ഒരുപടി മുന്നില്‍ മംദാനി; ഹാലിളകി ട്രംപ്

International
  •  3 hours ago
No Image

അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ് കുടുംബം ആശുപത്രിയിൽ; മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് 'അമ്മ'യായി കോൺഗ്രസ് വനിതാ നേതാവ്

National
  •  3 hours ago