HOME
DETAILS

കോഴിക്കോട് സ്‌കൂൾ കെട്ടിടത്തിന്റെ സൺഷേഡ് തകർന്ന് വീണ് അപകടം; അധ്യാപികയ്ക്ക് പരുക്ക്

  
Web Desk
February 27, 2026 | 9:29 AM

teacher injured after school building sunshade collapses in kozhikode

മുക്കം: സ്‌കൂൾ കെട്ടിടത്തിന്റെ കോൺ​ക്രീറ്റ് പാളി തകർന്ന് വീണ് അധ്യാപികയ്ക്ക് പരുക്ക്. മുക്കം നഗരസഭയിലെ മുത്തേരി ജി.എൽ.പി സ്‌കൂളിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. സ്കൂൾ കെട്ടിടത്തിന്റെ സൺഷേഡിന്റെ കോൺക്രീറ്റ് ഭാഗമാണ് അടർന്ന് വീണത്. അപകടത്തിൽ മുത്തേരി സ്വദേശിനിയായ അധ്യാപികയ്ക്കാണ് പരുക്കേറ്റത്.

ഉച്ചഭക്ഷണം കഴിഞ്ഞ് അധ്യാപിക കെട്ടിടത്തിന് പുറത്തിറങ്ങിയ സമയത്താണ് ഒന്നാം നിലയിലെ സൺഷേഡിൽ നിന്നും കോൺക്രീറ്റ് പാളി താഴേക്ക് പതിച്ചത്. അധ്യാപികയുടെ തലയ്ക്കാണ് പരുക്കേറ്റത്. പരിക്കുകൾ ഗുരുതരമല്ലെങ്കിലും തലയിൽ മൂന്ന് തുന്നലുകൾ വേണ്ടിവന്നതായാണ് ലഭിക്കുന്ന വിവരം.

അപകടം നടന്ന പാതയിലൂടെയാണ് വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കാനായി സ്ഥിരമായി പോകാറുള്ളത്. സംഭവസമയത്ത് വിദ്യാർഥികൾ സ്ഥലത്തില്ലാതിരുന്നതിനാൽ മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കളും നാട്ടുകാരും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

 

 

A concrete slab from the sunshade of a school building collapsed in Kozhikode, injuring a teacher. The incident occurred last Tuesday at Mutheri GLP School in Mukkam Municipality.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്രസമ്മേളന വേദികളിലല്ല, ജനഹൃദയങ്ങളിലെ വിശ്വാസത്തിലാണ് ഇടതുപക്ഷത്തിന്റെ കരുത്ത്; മുഖ്യമന്ത്രി 

Kerala
  •  14 days ago
No Image

രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി അവസാനിച്ചെന്ന് അമിത് ഷാ; ആയുധം താഴെ വെക്കുന്ന നക്‌സലുകളെ പുനരധിവസിപ്പിക്കും

National
  •  14 days ago
No Image

'ഹിന്ദു യുവതിയെ വെട്ടിക്കൊല്ലുന്ന മുസ്‌ലിം'; രാമനവമി ഘോഷയാത്രയില്‍ വിദ്വേഷ നാടകങ്ങള്‍ അവതരിപ്പിച്ച് സംഘപരിവാര്‍ 

National
  •  14 days ago
No Image

വൈഭവ്‌ കൊടുങ്കാറ്റിൽ തരിപ്പണമായി ചെന്നൈ; വരവറിയിച്ച് രാജസ്ഥാൻ റോയൽസ്

Cricket
  •  14 days ago
No Image

ലോറിയില്‍ നിന്ന് കരിങ്കല്ല് തെറിച്ചുവീണ് മരിച്ച ബൈക്ക് യാത്രികന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം അനുവദിച്ചു 

Kerala
  •  14 days ago
No Image

സഞ്ജുവിനെ സാക്ഷിയാക്കി വൈഭവ് ഷോ; അടിച്ചെടുത്തത് ചരിത്രനേട്ടം  

Cricket
  •  14 days ago
No Image

ബിസിനസ് മേഖലയ്ക്ക് കൈത്താങ്ങുമായി ദുബൈ സർക്കാർ; 100 കോടി ദിർഹത്തിന്റെ വമ്പൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു

uae
  •  14 days ago
No Image

പിആര്‍ഡിയിലും പിന്‍വാതില്‍ നിയമനം; ലിസ്റ്റില്‍ ഡി.വൈ.എഫ്.ഐ നേതാവിന്റെ ഭാര്യയെ തിരുകി കയറ്റി: കെ.സി വേണുഗോപാല്‍ 

Kerala
  •  14 days ago
No Image

2008ന് ശേഷം കൊടുങ്കാറ്റായി രാജസ്ഥാൻ; ചെന്നൈയെ എറിഞ്ഞു വീഴ്ത്തി പഞ്ചാബിനൊപ്പം

Cricket
  •  14 days ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  14 days ago