HOME
DETAILS

മകന്‍ മഴുകൊണ്ട് തലക്കടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന മാതാവും മരണത്തിന് കീഴടങ്ങി

  
backup
September 08 2021 | 04:09 AM

kerala-son-attacks-both-parents-with-an-axe-in-thrissur-mother-also-dies-2021

അവിണിശ്ശേരി: മകന്റെ മഴുകൊണ്ടുലഌആക്രമണത്തില്‍ മൃതാവസ്ഥയിലായിരുന്ന മാതാവും ഒടുവില്‍ മരണത്തിന് കീഴടങ്ങി. തൃശൂരിലാണ് സംഭവം. രാമകൃഷ്ണന്‍, തങ്കമണി എന്നിവരാണ് മകന്‍ പ്രദീപിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇരുവര്‍ക്കും 70 വയസിലേറെ പ്രായമായിരുന്നു.

നെടുപുഴ അവിണിശ്ശേരി സ്വദേശിയായ പ്രദീപ് മാതാപിതാക്കളെ മഴുകൊണ്ട് തലക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ രാമകൃഷ്ണന്‍ രാത്രിയോടെ തന്നെ മരിച്ചിരുന്നു. പുലര്‍ച്ചെയാണ് തങ്കമണിയും മരണത്തിന് കീഴടങ്ങി.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. പ്രദീപ് സ്ഥിരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുമായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പ്രദീപിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.

പ്രദീപിന്റെ മദ്യപാനത്തെ തുടര്‍ന്ന് ഭാര്യയും മക്കളും കുറച്ചുനാളുകളായി വീട്ടില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."