ഇടത് സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വഞ്ചിച്ചു: യു.ഡി.എഫ്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ സെല്‍ നിര്‍ജ്ജീവമാക്കിയ എല്‍.ഡി.എഫ് നിലപാടില്‍ യു.ഡി.എഫ് ജില്ലാ ലെയ്‌സണ്‍ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ഭരണകാലത്ത് ജില്ലയുടെ ചാര്‍ജുള്ള മന്ത്രി അധ്യക്ഷനായി സെല്‍ രൂപീകരിച്ചത്.
എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതങ്ങള്‍ യഥാസമയം മനസ്സിലാക്കാനും അവരുടെ പുനരധിവാസത്തിനൊരുക്കിയ സംവിധാനങ്ങളെ കുറിച്ച് ജാഗ്രതാ പൂര്‍ണ്ണമായ വിലയിരുത്തല്‍ നടത്തുന്നതിനും എല്ലാ മാസവും യോഗം ചേര്‍ന്ന് സന്ദര്‍ഭോചിതമായ ഇടപെടലുകള്‍ നടത്തി ആശാവഹമായ നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കാനും പ്രാവര്‍ത്തികമാക്കാനും സെല്ലിന് കഴിഞ്ഞിരുന്നു.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ എന്‍ഡോസള്‍ഫാന്‍ സെല്ലിന്റെ മരണമണി മുഴങ്ങിയിരിക്കുകയാണ്. ജില്ലക്കാരനായ മന്ത്രി കൂടുതല്‍ ദിവസങ്ങളില്‍ തലങ്ങും വിലങ്ങും കാസര്‍കോട് യാത്ര ചെയ്യുന്നുണ്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ ഇരകളെ ഓര്‍ക്കാന്‍ സമയം കണ്ടെത്തുകയോ സെല്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ തയ്യാറാവുകയോ ചെയ്തിട്ടില്ല.
സ്ഥാനത്തും അസ്ഥാനത്തും യു.ഡി.എഫിനെ ഈ വിഷയത്തില്‍ വിമര്‍ശിച്ചിവരുടെ നിസ്സംഗത ദുരിതപൂര്‍ണ്ണമായ ജീവിതം നയിക്കുന്ന ഒരു ജനതയോടുള്ള കൊടും ക്രൂരതയാണ്. എന്‍ഡോസള്‍ഫാന്‍ സെല്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കണ്‍വീനര്‍ പി.ഗംഗാധരന്‍ നായര്‍, സി.ടി. അഹമ്മദലി, സി.കെ.ശ്രീധരന്‍, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. , കെ. നീലകണ്ഠന്‍, എ.അബ്ദുള്‍ റഹ്മാന്‍, വി.കമ്മാരന്‍, പി. കേരന്‍ മാസ്റ്റര്‍ , പി .എ.അഷറഫലി, കല്ലട്ര മാഹീന്‍ ഹാജി, പി.സി.രാജേന്ദ്രന്‍, അബ്രഹാം.എസ്.തോണാക്കര ,കരിവെളളൂര്‍ വിജയന്‍ , അഡ്വ. എ. ഗോവിന്ദന്‍ നായര്‍ , ഹരീഷ് നമ്പ്യാര്‍, ജോസ്, ഉബൈദുളള കടവത്ത്, എ.ഗോവിന്ദന്‍ നായര്‍, ഹക്കിം കുന്നില്‍, ബി.എ. കരിം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."