HOME
DETAILS

വിഴിഞ്ഞം സമരസമിതിക്കെതിരെ വധശ്രമത്തിന് കേസ്; വൈദികരടക്കം പ്രതികള്‍

  
backup
November 27, 2022 | 6:17 AM

kerala-vizhinjam-conflict-police-registered-a-case-against-both-groups-2022

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമങ്ങളില്‍ സമരസമിതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരായി പത്ത് കേസുകളാണ് എടുത്തിരിക്കുന്നത്. ഇതില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കെതിരെ ഒമ്പതു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.ലത്തീന്‍ അതിരൂപത മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള വൈദികരും കേസില്‍ പ്രതികളാണ്. വധശ്രമം, കലാപാഹ്വാനം, ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കെതിരെ ഒരു കേസുമാണ് എടുത്തത്. ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു.

നൂറ്റിഅന്‍പതോളം ദിവസമായി മുടങ്ങി കിടക്കുന്ന തുറമുഖ നിര്‍മ്മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം സമരസമിതി തടഞ്ഞതോടെ വന്‍ സഘര്‍ഷമാണ് ഇന്നലെ വിഴിഞ്ഞ് അരങ്ങേറിയത്. എതിര്‍പ്പ് ശക്തമായതോടെ നിര്‍മാണ സാമഗ്രികളുമായി എത്തിയ ലോറികള്‍ക്ക് പദ്ധതി പ്രദേശത്തേക്ക് കടക്കാന്‍ കഴിയാതെ മടങ്ങിപ്പോകേണ്ടി വന്നു.വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര വ്യക്തമാക്കി. തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വിഴിഞ്ഞത്ത് സംഘര്‍ഷത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നും യുജിന്‍ പെരേര ആരോപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഞാൻ എന്നിലേക്ക് തിരികെ എത്തിയത് ഇവിടെ വെച്ച്, ഇത് ശരിയായ ദിശയിൽ സഞ്ചരിക്കുന്ന ന​ഗരം'; ദുബൈ ന​ഗരത്തെ പ്രശംസിച്ച് ചേതൻ ഭ​ഗത്

uae
  •  7 days ago
No Image

ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; ചെർണോബിലിലെ തെരുവുനായകൾക്ക് നീലനിറം; എന്താണ് സംഭവിച്ചതെന്നറിയാതെ ലോകം

International
  •  7 days ago
No Image

പി.എം ശ്രീയിൽ പ്രതിഷേധം: സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

Kerala
  •  7 days ago
No Image

കൊൽക്കത്തയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ യുവതിക്ക് അതിക്രൂര ലൈംഗികാതിക്രമം; 2012 പാർക്ക് സ്ട്രീറ്റ് കൂട്ടബലാത്സംഗ കേസിലെ പ്രതിക്കെതിരെ കേസ്

crime
  •  7 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ഇടുക്കിയിൽ ഖനനത്തിന് താൽക്കാലിക നിരോധനം

Kerala
  •  7 days ago
No Image

യുഎഇയിൽ മധുര ​ഗന്ധജ്വരം; വൈറലായി ബബിൾ ഗത്തിന്റെയും ചീസ് കേക്കിന്റെയും മണമുള്ള പെർഫ്യൂമുകൾ 

uae
  •  7 days ago
No Image

ഇന്ത്യൻ ടീമിലെ ഞങ്ങളുടെ ഒരേയൊരു വെല്ലുവിളി അവനാണ്: മിച്ചൽ മാർഷ്

Cricket
  •  7 days ago
No Image

സംസ്‌കൃതം അറിയാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്.ഡി; ശുപാർശക്കെതിരെ വിസിക്ക് പരാതി

Kerala
  •  7 days ago
No Image

ഫുജൈറയിൽ ബാങ്ക് ഉപഭോക്താക്കളെ കൊള്ളയടിച്ച തട്ടിപ്പ് സംഘം പിടിയിൽ; പിടിയിലായത് മറ്റ് എമിറേറ്റുകളിലും സമാന തട്ടിപ്പ് നടത്തിയവർ

uae
  •  7 days ago
No Image

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം: സ്കൂളിൽ കുട്ടികൾ എത്തുന്നില്ല; പൊലിസിനെ ഭയന്ന് പല രക്ഷിതാക്കളും വിദ്യാർഥികളും ഒളിവിൽ; പ്രശ്നത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ

Kerala
  •  7 days ago