HOME
DETAILS
MAL
ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി
backup
August 26 2016 | 23:08 PM
കയ്പമംഗലം: കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചിത്വ വിദ്യാലയവും, ജൈവ പച്ചക്കറി കൃഷിയും എന്ന പദ്ധതിക്ക് തുടക്കമായി. പെരിഞ്ഞനം എസ്.എന്‍ സ്മാരകം യു.പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ഇ.ടി ടൈസന് മാസ്റ്റര്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സച്ചിത്ത് അധ്യക്ഷനായി. കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.ജി മോഹനന്, അക്കാദമിക്ക് കൗണ്‍സില്‍ കണ്‍വീനര്‍ ബെന്നി ജേക്കബ്ബ്, പ്രൊഫ. പി.എസ് ശ്രീജിത്ത്, ടി.എന്‍ അജയകുമാര്‍, ടി.ആര് ശശികല, കെ.പി ഷാജി, മഞ്ജു സുഭാഷ്, പി.കെ വാസു, ടി.വി ഷീല, എം.ഡി സന്തോഷ്, വി.ജി ഗീത, ടി.വി വിനോദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."