പുഞ്ചപ്പാടത്ത് നെല്‍വയല്‍ നികത്തുന്നു
മാള: അഷ്ടമിച്ചിറക്കടുത്തുള്ള പുഞ്ചപ്പാടത്ത് നെല്‍വയല്‍ കെട്ടി നികത്തി കരഭൂമിയാക്കുന്നതിനായി കരിങ്കല്ല് അടിച്ചു. രണ്ട് ടിപ്പര്‍ കരിങ്കല്ലാണ് പാടത്ത് അടിച്ചിട്ടുള്ളത്. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് കരിങ്കല്ല് അടിക്കുന്നത് തല്ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. മാസങ്ങള്‍ക്ക് മുന്‍പ് പാടം നികത്തുന്നതിനായി അടിച്ച മണ്ണിനോട് ചേര്‍ന്നാണ് ഇപ്പോള്‍ കരിങ്കല്ല് അടിച്ചിരിക്കുന്നത്. ഇവിടെ പാടം മണ്ണിട്ട് നികത്തുന്നതിനുള്ള നീക്കം നേരത്തെ അധികൃതര്‍ ഇടപെട്ട് തടഞ്ഞിരുന്നു.
ഇപ്പോള്‍ വീണ്ടും കരിങ്കല്ല് ഇറക്കിയിരിക്കുന്നത് മണ്ണടിച്ചഭാഗം കരിങ്കല്ല് ഉപയോഗിച്ച് കെട്ടിതിരിച്ച് കരഭൂമിയാക്കുന്നതിന് വേണ്ടിയാണ്. ഭൂമികച്ചവടം ഉദ്ദേശിച്ചാണ് ഇത്തരത്തില്‍ പാടം നികത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. മാള കൃഷി ഓഫിസര്‍, വടമ വില്ലേജ് ഓഫിസര്‍ എന്നിവര്‍ പാടത്ത് കരിങ്കല്ല് അടിച്ച സ്ഥലം സന്ദര്‍ശിച്ചു. നെല്‍ വയല്‍ കരിങ്കല്ല് ഉപയോഗിച്ച് കെട്ടിതിരിക്കാനുള്ള നീക്കം തടയുമെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."