ഊട്ടറയില്‍ അനധികൃതമായി റേഷനരി കടത്തിയ ഓട്ടോ പിടിച്ചെടുത്തു
കൊല്ലങ്കോട്: കൊല്ലങ്കോട് ഊട്ടറ റയില്‍വേ സ്റ്റേഷനു സമീപം ഓട്ടോയില്‍ കടത്താന്‍ ശ്രമിച്ച 830 കിലോ റേഷനരി പിടിച്ചെടുത്തു. ജില്ലാ കലക്ടര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷല്‍ സ്കോഡ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്നും ചുരുങ്ങിയ വിലയ്ക്ക് ശേഖരിച്ച് ട്രെയിനിലൂടെ കേരളത്തിലെ രഹസ്യ താവളങ്ങളില്‍ എത്തിച്ച് വിപണനം നടത്താനുള്ള സംഘത്തിലുള്ള രണ്ടുപേരെയാണ് പിടികൂടിയത് .
ചെറിയ കടത്തുകാരുടെ സഹായത്തോടെ തമിഴ്നാട്ടില്‍ നിന്ന് 16 രൂപക്ക് കേരളത്തിലെത്തിക്കുന്ന അരിക്ക് പുതിയ പേരു നല്കി 20 രൂപക്ക് വിതരണംനടത്തുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വടന്നൂര്‍ സ്വദേശികളായ കെ. രാജന്, കെ. ശശി എന്നിവരാണ് 11 ബാഗുകളിലായി കടത്തിയ 830 കിലോ വാഹനത്തോടെ പിടികൂടിയത്.
ജില്ലാ കലക്ടറുടെ കീഴിലുള്ള സ്പെഷല്‍ സ്ക്വഡ് ടീമാങ്കങ്ങളായ അരുണ്‍രാജ്, മുരളിദാസ്, ജോണ്‍ എന്നിവരാണ് പരിശോധനയ്ക്ക് എത്തിയത്. വിതരണം നടത്താനായി അരി കയറ്റിയ ഓട്ടോ കൊല്ലങ്കോട് പൊലിസിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."