ധാക്ക ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനെ ബംഗ്ലാദേശ് സൈന്യം വധിച്ചു
ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ കഫേയിലുണ്ടായ ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ഉള്‍പ്പെടെ നാലു തീവ്രവാദികളെ ബംഗ്ലാദേശ് സൈന്യം വധിച്ചു. ഭീകരാക്രമണത്തിലെ മുഖ്യ സൂത്രധാരന്‍ ബംഗ്ലാദേശില്‍ ജനിച്ച കനേഡിയന്‍ വംശജനായ തമീം ചൗധരിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍.
ധാക്കയുടെ അതിര്‍ത്തി പ്രദേശത്തുള്ള തീവ്രവാദികളുടെ ഒളിസങ്കേതത്തില്‍ സൈന്യം നടത്തിയ ആക്രമണത്തിലാണ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.
മൂന്നു വര്‍ഷം മുന്‍പാണ് തമീം ചൗധരി കാനഡയില്‍നിന്ന് ബംഗ്ലാദേശിലെത്തിയത്.
ജമാത്തുള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ മേധാവിയും പ്രധാന സാമ്പത്തിക സ്രോതസുമാണ് ചൗധരിയെന്ന് മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജൂലൈ ഒന്നിനാണ് ധാക്കയിലെ ഹോളി ആര്‍ട്ടിസാന്‍ റസ്റ്ററന്റില്‍ ഭീകരാക്രമണമുണ്ടായത്. ഇന്ത്യന്‍ യുവതി അടക്കം 22 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."