HOME
DETAILS
MAL
നിപയില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി : വൈറസ് ബാധ നിയന്ത്രണ വിധേയം
backup
September 11 2021 | 07:09 AM
കോഴിക്കോട്/പത്തനംതിട്ട: സംസ്ഥാനത്ത് നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റിവാണെന്നതും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.നിരീക്ഷണത്തില്‍ ഉള്ളവര്‍ക്കാര്‍ക്കും രോഗബാധയില്ലെന്നത് ആശ്വാസകരമാണ് . അതേസമയം നിയന്ത്രണങ്ങളില്‍ യാതോരു അയവും വരുത്താനായിട്ടില്ലെന്ന് മന്ത്രി എ .കെ ശശീന്ദ്രന്‍ വ്യക്തമാക്കി.ഇതുവരെ പരിശോധിച്ച 88 സാമ്പിളുകള്‍ നെഗറ്റിവാണെന്നത്് ആശ്വാസകരമാണ്. പൂനെ വൈറോളജി ലാബില്‍ അയച്ച മൂന്ന് സാമ്പിളുകളുടെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."