HOME
DETAILS
MAL
ബാര്‍ കോഴക്കേസ്: തുടരന്വേഷണം സുകേശനായിരിക്കില്ലെന്ന് ജേക്കബ് തോമസ്
backup
August 27 2016 | 07:08 AM
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം സുകേശനായിരിക്കില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. സുകേശന് തന്നെ താല്‍പ്പര്യം ഇല്ലെന്ന് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സ്പെഷ്യല്‍ അന്വേഷണ യൂണിറ്റിലെ ഡിവൈ.എസ്.പി നജ്മല്‍ ഹസനാണ് കേസ് അന്വേഷിക്കുകയെന്നും ജേക്കബ് തോമസ് പറഞ്ഞു.
ബാര്‍ കോഴക്കേസ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി അട്ടിമറിച്ചെന്ന് ആരോപിച്ച് എസ്.പി സുകേശന് കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരിവിട്ടിരുന്നു. എന്നാല്‍, തുടരന്വേഷണത്തിന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് അടക്കമുള്ളവര്‍ തുടരന്വേഷണം സുകേശന് തുടരന്വേഷണം നടത്തരുതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."