HOME
DETAILS
MAL
ഫോണ്‍ കോള്‍ വന്ന് പുറത്തുപോയി, യുവാവിനെ പിന്നീട് കാണുന്നത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
backup
December 05 2022 | 06:12 AM
കാസര്‍കോട്; തൃക്കരിപ്പൂര്‍ വെള്ളാപ്പ് വയലോടിയില്‍ യുവാവിനെ ദുരൂഹസാഹച്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയലോടിയില്‍ കൃഷ്ണന്റെ മകന് പ്രിയേഷ(35)ആണ് മരിച്ചത്.ശീതള പാനീയങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിലെ ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു പ്രിയേഷ്.ഇന്ന് രാവിലെയാണ് സംഭവം.കൊലപാതകം ആയിരിക്കാംമെന്നാണ് സംശയിക്കപ്പെടുന്നത്.
രാത്രി ഒന്‍പതരയോടെ ഫോണ്‍ കോള്‍ വന്ന് പുറത്തേക്ക് പോയ പ്രിയേഷിനെ പിന്നീട് കാണുന്നത് വീടിനു സമീപം മരിച്ച നിലയിലാണ്.ദേഹമാസകലം ചെളിപുരണ്ട, പാന്റ്സ് മാത്രം ധരിച്ച നിലയില്‍ ബൈക്കിന് സമീപമായാണ് പ്രിയേഷിനെ കണ്ടെത്തിയത്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.രണ്ടുപേര്‍ ചേര്‍ന്ന് ബൈക്കില്‍ കൊണ്ടുവന്ന് കിടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്.അന്വേഷണത്തില്‍ പ്രിയേഷിന്റെ ഫോണ്‍ പൊലിസ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."