തെലങ്കാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസ്; ഡോ. ജഗ്ഗു സ്വാമിയുടെ അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി
ഹൈദരാബാദ്: ഓപ്പറേഷന് താമരയുടെ അടിസ്ഥാനത്തില്‍ തെലങ്കാന സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ ഡോ. ജഗ്ഗു സ്വാമിയുടെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. 13ാം തിയതി വരെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
അമൃത ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് ജഗ്ഗു സ്വാമി.ബി.ജെ.പി ഓര്‍ഗനൈസിങ് സെക്രട്ടറിയായ ബി.എല്‍ സന്തോഷ്, എന്‍.ഡി.എ ചെയര്മാന് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരുടെ അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജഗ്ഗു സ്വാമി കോടതിയെ സമീപിച്ചത്. തനിക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും താന്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണെന്നുമാണ് ജഗ്ഗു സ്വാമി കോടതിയെ അറിയിച്ചത്.
എറണാകുളം അമൃത ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായ ജഗ്ഗു സ്വാമിക്കായി ആശുപത്രിയിലടക്കം അന്വേഷണസംഘം നോട്ടീസ് പതിച്ചിരുന്നു. സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."