70 വയസുകാരന്‍ ഊബര്‍ ഡ്രൈവര്‍ റൈഡ് 'ക്യാന്‍സല്‍' ചെയ്ത് നേടിയത് 23 ലക്ഷം; സംഭവം ഇങ്ങനെ
നഗരങ്ങളിലെ യാത്രകള്‍ക്ക് ഊബര്‍,ഓല മുതലായ ആപ്പുകള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യപ്രദം. ചെറിയ തുകക്ക് എളുപ്പത്തില്‍ ആക്‌സസ് ലഭിക്കുന്നു എന്നതാണ് ഇത്തരം ആപ്പുകള്‍ വഴിയുള്ള റൈഡുകള്‍ക്ക് ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്.
ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന റൈഡുകള്‍ ക്യാന്‍സല്‍ ചെയ്ത് 23 ലക്ഷം രൂപ സമ്പാദിച്ചു എന്ന് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് 70 വയസുകാരനായ ഒരു അമേരിക്കന്‍ ഊബര്‍ ഡ്രൈവര്‍.ബില്‍ എന്ന ഊബര്‍ ഡ്രൈവറാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ റൈഡുകള്‍ ക്യാന്‍സല്‍ ചെയ്ത് 23 ലക്ഷത്തോളം സമ്പാദിച്ചതായി അഭിപ്രായപ്പെട്ടത്.
'ഞാന്‍ ഊബര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്നപ്പോള്‍ കൂടുതല്‍ സമയവും റൈഡുകള്‍ എടുത്തിരുന്നില്ല. എനിക്ക് 70 വയസ്സുണ്ട് അതിനാല്‍ തിരക്കുള്ള സമയത്ത് മാത്രമേ ഞാന്‍ റൈഡുകള്‍ സ്വീകരിക്കകറുള്ളൂ. മിക്കപ്പോഴും ഞാന്‍ റൈഡുകള്‍ സ്വീകരിക്കാറില്ല. സ്വീകരിച്ചാലും പരിശോധിച്ച് റദ്ദാക്കും. എനിക്ക് ആകെ ലഭിക്കുന്ന 100 റൈഡ് റിക്വസ്റ്റുകളില്‍ 10 ശതമാനം മാത്രമാണ് ഞാന്‍ സ്വീകരിക്കുന്നത്. 30 ശതമാനം ഞാന്‍ റദ്ദാക്കുന്നു.ഇതുവരെ ഏകദേശം 1500 റൈഡ് കോളുകള്‍ റദ്ദാക്കിയിട്ടുണ്ടെന്നും തിരക്കുള്ള സമയങ്ങളില്‍ സവാരിക്ക് കൂടുതല്‍ ചാര്‍ജുള്ളതിനാല്‍ ആ സമയത്ത് റൈഡ് സ്വീകരിച്ചാണ് ഞാന്‍ കൂടുതല്‍ സമ്പാദിക്കുന്നത്,' ബില്‍ പറഞ്ഞു.
സാധാരണ സമയത്ത് ഇരുപത് മിനിറ്റ് യാത്രക്ക് 10 ഡോളര്‍ ചെലവാകുന്നയിടത്ത്.തിരക്കേറിയ സമയങ്ങളില്‍ 50 ഡോളര്‍ വരെ പോകാറുണ്ട്. അതിനാല്‍ ഈ സമയങ്ങളില്‍ എയര്‍പോര്‍ട്ടുകളിലും ബാറുകള്‍ക്ക് സമീപത്തും ചുറ്റിത്തിരിഞ്ഞാണ് ബില്‍ ഓട്ടംപിടിക്കുന്നത്.
റൈഡുകള്‍ ലഭിക്കുകയും അതിന് അനുസരിച്ച് പണം സമ്പാദിക്കാനുമാകും. അതുമാത്രമല്ല ഹ്രസ്വദൂര യാത്രകള്‍ കൂടുതല്‍ പണം ലഭിക്കുമെന്നതിനാല്‍ താന്‍ അത്തരം ഓര്‍ഡറുകള്‍ മാത്രമാണ് സ്വീകരിക്കാറുള്ളതെന്നും ബില്‍ അഭിപ്രായപ്പെട്ടു. വണ്‍വെ റൈഡുകള്‍ ഒഴിവാക്കുക എന്നതാണ് ബില്‍ പയറ്റുന്ന മറ്റൊരു തന്ത്രം.
Content Highlights:Uber driver who earned Rs 23 lakh by cancelling most rides, started driving 6 years ago his plan is
ഓട്ടോമൊബൈൽ വാർത്തകൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."