മലബാര്‍ സിമന്റ്സ് ; വ്യാപാരികള്‍ ചര്‍ച്ച നടത്തി
പൂച്ചാക്കല്‍: പള്ളിപ്പുറത്തെ മലബാര്‍ സിമന്റ്സ് ഫാക്ടറിയില്‍ നിന്നും ജില്ലയിലെ സിമന്റ് മൊത്ത വ്യാപാരികള്‍ക്ക് സിമന്റ് വില്‍ക്കുന്നതും എറണാകുളത്തെ വ്യാപാരികള്‍ക്ക് സിമന്റ് വില്‍ക്കുന്നതും തമ്മിലുള്ള വില വ്യാത്യാസം സംബന്ധിച്ച് ജില്ലയിലെ വ്യാപാരികള്‍ അധികൃതരുമായി ചര്‍ച്ച നടത്തി. ജില്ലയിലെ വ്യാപാരികള്‍ക്ക് സിമന്റ് നല്കുന്നതില് ഒരു ചാക്കില്‍ 50 രൂപയോളം കുറച്ചാണ് എറണാകുളത്തെ വ്യാപാരികള്‍ക്ക് നല്‍കുന്നത്. യാത്രാക്കൂലി അടക്കമുള്ള കാര്യങ്ങളിലാണ് കുറവ് നല്‍കുന്നത്. ഇതിനാല്‍ എറണാകുളത്തെ ചില വ്യാപാരികള്‍ പള്ളിപ്പുറത്തു നിന്നും കുറഞ്ഞ വിലയ്ക്ക് സിമന്റ് വാങ്ങിയ ശേഷം ചേര്‍ത്തല താലൂക്കിലെ പല സ്ഥലങ്ങളില്‍ വില്‍പ്പന നടത്തുകയാണെന്നും ജില്ലയിലെ വ്യാപാരികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം മണപ്പുറത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് എറണാകുളത്തെ വ്യാപാരി സിമന്റ് ഇറക്കി നല്‍കിയത് തെളിവു സഹിതവും പറഞ്ഞു.എറണാകുളത്തെ വ്യാപാരികള്‍ കുറഞ്ഞ വിലയ്ക്ക് സിമന്റ് വാങ്ങിയ ശേഷം പ്രദേശത്തു തന്നെ വില്‍പ്പന നടത്തുന്നത് സംബന്ധിച്ചും ജില്ലയിലെ വ്യാപാരികള്‍ക്കും എറണാകുളത്തെ വ്യാപാരികള്‍ക്കും തമ്മിലുള്ള വില വ്യത്യാസം സംബന്ധിച്ച വിഷയങ്ങളും മാനേജ്മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തി നടപടി സ്വീകരിക്കാമെന്ന് ചര്‍ച്ചയെ തുടര്‍ന്ന് ഉറപ്പ് ലഭിച്ചതായി വ്യാപാരികള്‍ പറഞ്ഞു.ഒ.സി. വക്കച്ചന്, സബീര്‍ വാണിയപ്പുരയ്ക്കല്‍,പാപ്പച്ചന് പതിയാമൂലയില്, നൗഷാദ്,റാവു, മാമച്ചന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."