സുപ്രഭാതം - ക്രിസാലിസ് നീറ്റ് , കീം , ജെ.ഇ.ഇ മോഡൽ പരീക്ഷകൾക്ക്തുടക്കമായി
കോഴിക്കോട് : സുപ്രഭാതം ദിനപത്രവും പെരിന്തൽമണ്ണ ക്രിസാലിസ് മെർക്കുറിയും സംയുക്തമായി സംഘടിപ്പിക്കുന്ന നീറ്റ് - കീം - ജെ. ഇ. ഇ മോഡൽ പരീക്ഷകൾക്ക് തുടക്കമായി. എൻട്രൻസ് പരീക്ഷകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് കൃത്യമായ അവബോധം പകർന്നു നൽകുന്ന രീതിയിലാണ് മോഡൽ പരീക്ഷകളും സംഘടിപ്പിക്കുന്നത്.
ഈ വർഷത്തെ ആദ്യ പരീക്ഷ നീലഗിരി ജില്ലയിലെ ഗൂഢല്ലൂർ ജി.ടി.എം. ഒ ക്യാമ്പസിൽ ഗൂഢല്ലൂർ എം.എൽ.എ പൊൻ ജയശീലൻ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നീലഗിരി ജില്ലാ സെക്രട്ടറി പി.കെ മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു.
എൻ.കെ അബ്ദുസ്സലാം, അൻവർ ദാരിമി,ഇ.കെ മാനു സാഹിബ്, സമദ് മാസ്റ്റർ, കുട്ടിപ്പ സാഹിബ്,സ്കൂൾ പ്രിൻസിപ്പൾ ശാലിനി,ശഫീഖ് ക്രിസാലിസ്, അബ്ദുൽ മാലിക്, ജാഫർ , സ്വാദിഖ്, നിയാസ് തുടങ്ങിയവർ സംസാരിച്ചു.
മാധ്യമ പ്രവർത്തനത്തോടൊപ്പം വിദ്യാഭ്യാസ രംഗത്തും സുപ്രഭാതം ദിനപത്രം നടത്തിക്കൊണ്ടിരിക്കുന്ന ശ്രദ്ധേയ പ്രവർത്തനങ്ങൾ ഇതര മാധ്യമങ്ങളിൽ നിന്നും സുപ്രഭാതത്തെ വ്യതിരിക്തമാക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം.എൽ.എ അഭിപ്രായപ്പെട്ടു.
ഗൂഢല്ലൂർ സെന്ററിൽ 290 വിദ്യാർത്ഥികൾ പരീക്ഷ എഴുതി.ഉദ്ഘാടന ചടങ്ങിൽ
പ്രോഗ്രാം ഓഫീസർ റിയാസ് പാപ്ലശ്ശേരി സ്വാഗതവും മുശ്താഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
സുപ്രഭാതം ഇത്തവണ മലബാറിലെ 15 കേന്ദ്രങ്ങളിലാണ് പരീക്ഷ സംഘടിപ്പിക്കുന്നത്.
ഇന്ന് വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഡബ്ലു.എം.ഒ ഇംഗ്ലീഷ് സ്കൂൾ,
എച്ച്, ഐ.എം.എ.യു.പി സ്കൂൾ കൽപ്പറ്റ ,ഡബ്ലു.എം.ഒ ഇംഗ്ലീഷ് അക്കാദമി വെള്ളമുണ്ട എന്നിവിടങ്ങളിൽ പരീക്ഷ നടക്കും. നവംബർ 19 ന് കോഴിക്കോട് ജില്ലയിലെ വടകര ഏരിയയിൽ ആർ.എ.സി ഹയർ സെക്കൻഡറി സ്കൂൾ കടമേരി ,
കുറ്റ്യാടി ഏരിയയിൽ എം.എച്ച് ആർട്സ് ആന്റ് സയൻസ് കോളേജ് അടുക്കത്ത് ,
താമരശ്ശേരി ഏരിയയിൽ എൻ.ഐ.ആർ.എച്ച്.എസ് സ്കൂൾ പരപ്പൻപൊയിൽ എന്നിവിടങ്ങളിലും പരീക്ഷകൾ സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."