പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു
പെരുമ്പാവൂര്‍: പട്ടികജാതി പട്ടിക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി കുറുപ്പംപടി പൊലിസിന്റെ ആഭിമുഖ്യത്തില്‍ പരാതി പരിഹാര അദാലത്ത് സംഘടിപ്പിച്ചു. അശമന്നൂര്‍ കല്ലേലിമോളം എസ്.സി കോളനി വിജ്ഞാനവാടി ഹാളില്‍ നടന്ന പരിപാടി എറണാകുളം റൂറല്‍ ജില്ല പൊലിസ് മേധാവി പി.എന്‍ ഉണ്ണിരാജ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ.എസ് സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു.
അദാലത്തിനോടനുബന്ധിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തെകുറിച്ച് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ.എസ്. സുദര്‍ശന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. കുറുപ്പംപടി പൊലിസ് ഇന്‍സ്‌പെക്ടര്‍ എസ്.ഷംസുദ്ദീന്‍, ആലുവ നാര്‍ക്കോട്ടിക്ക് സെല്‍ ഡി.വൈഎസ്.പി വി.കെ സനില്‍ കുമാര്‍, അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സലിം, വാര്‍ഡ് മെമ്പര്‍ ലൈല, പട്ടികജാതി കൂവപ്പടി ബ്ലോക്ക് ഓഫീസര്‍ ഷൈനി മോള്‍, എം.കെ കുഞ്ഞോള്‍,രാമചന്ദ്രന്‍, കുറുപ്പംപടി സബ് ഇന്‍സ്‌പെക്ടര്‍ പി.വിനോദ് എന്നിവര്‍ സംബന്ധിച്ചു.
അദാലത്തില്‍ ഏക്കുന്നം, എടത്തിക്കാവ്, കല്ലേലിമോളം, പുരംചിറ, പൂമല, നമ്പേലി, പൂതക്കുഴി, അംബരമോളം, വഴിപ്പുഴ, ഇല്ലത്തിപ്പടി, കൈപ്പിള്ളി എന്നീ പട്ടികജാതി കോളനികളിലെ ഏകദേശം 300 ഓളം ആളുകള്‍ പങ്കെടുത്തു. ആകെ 21 പരാതികള്‍ ലഭിച്ചതില്‍ പൊലിസ് വകുപ്പിന് കീഴില്‍ വരുന്ന രണ്ട് പരാതികള്‍ ഉടനടി പരിഹരിച്ചു. മറ്റ് പരാതികളിള്‍ തുടര്‍നടപടികള്‍ക്കായി 19 എണ്ണവും മറ്റ് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കൈമാറുന്നതിനായി ജില്ലാ കലക്ടര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."