HOME
DETAILS

ആഗോള തപനം കുറയ്ക്കുന്ന സോളാര്‍ റൂഫ് ലൈറ്റുകളുമായി പ്രവാസി മലയാളി

  
backup
November 14 2023 | 09:11 AM

global-warming-lijans-solar-lroof-ights-will-cut-carbon-footprints

ദുബൈ: ലോകമെങ്ങും നേരിടുന്ന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന ആഗോള തപനത്തിന്റെ തോത് കുറയ്ക്കുന്ന നൂതന സോളാര്‍ റൂഫ് ലൈറ്റുകള്‍ അവതരിപ്പിച്ച് പ്രവാസി മലയാളി എഞ്ചിനീയര്‍. തൃശ്ശൂര്‍ സ്വദേശി ലിജോ ജോര്‍ജ് കുറ്റൂക്കാരനാണ് നൂതന പരിസ്ഥിതി സംരംഭവുമായി രംഗത്ത് വന്നിരിക്കുന്നത്. സാമ്പത്തിക ചെലവേറിയ സാങ്കേതിക സംവിധാനങ്ങളോ, വൈദ്യുതിയോ, അറ്റകുറ്റ പണികളോ ഇല്ലാതെ കുറഞ്ഞ നിരക്കില്‍ വീടിന്റെ അകത്തളങ്ങളെ പ്രകാശ പൂര്‍ണമാക്കുന്ന സോളാര്‍ റൂഫ് സ്‌കൈ ലൈറ്റുകളാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. ആഗോള കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28 നവംബര്‍ 30 മുതല്‍ ദുബൈയില്‍ ആരംഭിക്കാനിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു നൂതന പ്രകൃതി സൗഹൃദ സംരംഭം അവതരിപ്പിച്ച് ലിജോ ശ്രദ്ധേയനായിരിക്കുന്നത്.


ലില്ലി ബ്രൈറ്റ് സോളാര്‍ എന്ന പേരിലുള്ള സ്‌കൈ ലൈറ്റുകള്‍ സ്വാഭാവിക പകല്‍ വെളിച്ചം പോലെ ഉപയോഗിക്കാനാകും. ഊര്‍ജ ലാഭത്തിനു പുറമെ, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് വെല്ലുവിളിയാകുന്നുമില്ല. മാത്രവുല്ല, അറ്റകുറ്റ പണികള്‍ ആവശ്യമില്ല എന്നതും ഇതിന്റെ മറ്റൊരു നേട്ടമാണ്.
ദുബൈയില്‍ നവംബര്‍ 15 മുതല്‍ 17 വരെ ദുബൈ ഗവണ്‍മെന്റ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കുന്ന ജല, ഊര്‍ജ, സാങ്കേതിക, പരിസ്ഥിതി പ്രദര്‍ശനമായ വെറ്റെക്‌സില്‍ ലിജോ മാനേജിംഗ് ഡയറക്ടറായ ലിജാന്‍ ഗ്രൂപ് പങ്കെടുക്കും. വെറ്റെക്‌സില്‍ ഹാള്‍ നമ്പര്‍ ഏഴില്‍ സെവന്‍ ഇ2 ആയിരിക്കും ലിജാന്‍ ഗ്രൂപ് സ്റ്റാള്‍.
ആഗോള തപനം കുറയ്ക്കാനുള്ള യുഎഇ ഭരണകൂടത്തിന്റെ മഹത്തായ ലക്ഷ്യം ഏറ്റെടുക്കാനായതില്‍ സന്തോഷമുണ്ടെന്ന് ലിജോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഫൂട്പ്രിന്റ്‌സ് കുറയ്ക്കുന്ന ലൈറ്റുകളാണിവ. അതു വഴി ലില്ലി ബ്രൈറ്റ് സോളാര്‍ റൂഫ് എന്ന സ്‌കൈലൈറ്റുകള്‍ ഏറെ ബലമേറിയതാണ്. കൂടാതെ, പോളികാര്‍ബണേറ്റിന്റെ ശക്തമായ രണ്ടു പാളികളുള്ളതിനാല്‍ അള്‍ട്രാ വയലറ്റ് രശ്മികളെ തടയാനാകും. ഇതുവഴി അകത്തളങ്ങളിലേക്കുള്ള ചൂട് കുറയും. ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യയിലെയും കാലാവസ്ഥക്ക് ഏറെ ഗുണകരമാണിത്. ഫാക്ടറികള്‍, വര്‍ക് ഷോപ്പുകള്‍, സ്റ്റേഡിയങ്ങള്‍, സ്‌കൂളുകള്‍, കോളജുകള്‍, ആരാധനാലയങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവക്ക് ഇതേറെ അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപയോക്താവിന്റെ ആവശ്യാനുസരണം മേല്‍ക്കൂരയുടെ ഷീറ്റിന്റെ രൂപകല്‍പനക്കനുസരിച്ച് ബെയ്‌സോടു കൂടി കുറഞ്ഞ ചെലവില്‍ ഈ സ്‌കൈ ലൈറ്റുകള്‍ സ്ഥാപിക്കാനാകും. ഇതുവഴി അകത്തളങ്ങളിലെ സ്വാഭാവിക ഭംഗി വര്‍ധിപ്പിക്കാനാകും. യുഎഇയിലെ നിലവിലെ നിയമമനുസരിച്ച് മേല്‍ക്കൂരകളുടെ ആകെ വലുപ്പത്തിന്റെ അഞ്ച് ശതമാനം റൂഫ് സ്‌കൈ ലൈറ്റുകള്‍ ഉപയോഗിക്കേണ്ടതുണ്ട്. എന്നാല്‍, ലില്ലി ബ്രൈറ്റ് സോളാര്‍ റൂഫ് വിളക്കുകളാണെങ്കില്‍ ഇത് 2 ശതമാനം മാത്രമേ ആവശ്യമുള്ളൂ. ഇതു വഴി 5 ശതമാനത്തിലധികം വെളിച്ചം ഉറപ്പാക്കാനാകുന്നുവെന്നതും വലിയ നേട്ടമാണെന്ന് കമ്പനിയധികൃതര്‍ അവകാശപ്പെട്ടു.
നേരത്തെ, ഗ്രീന്‍ റൂഫ് വെന്റിലേറ്ററുകളും സോളാര്‍ സ്‌കൈ ട്യൂബുകളും പുറത്തിറക്കി വിജയിച്ച പശ്ചാത്തലത്തിലാണ് ലില്ലി ബ്രൈറ്റ് സോളാര്‍ റൂഫ് സ്‌കൈ ലൈറ്റുകള്‍ ലിജാന്‍സ് ഗ്രൂപ് അവതരിപ്പിച്ചിരിക്കുന്നത്. എട്ട് വര്‍ഷം മുന്‍പ് ഇന്ത്യയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഗ്രൂപ് കമ്പനിയായ ലിജാന്‍ ഗ്രീന്‍ ടെക് അങ്കമാലിയില്‍ ഇന്‍കെല്‍ ടവര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
അഞ്ജന ലിജോ, അനില്‍ ഇമ്മട്ടി, ഹസീബ് ചൗധരി, ജെറിഷ് ജോര്‍ജ് എന്നിവരും പ്രഖ്യാപന ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  26 minutes ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  29 minutes ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  42 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  an hour ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  an hour ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  2 hours ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  2 hours ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  3 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago