HOME
DETAILS

റശീദുദ്ദീന്‍ മൂസ മുസ്‌ലിയാര്‍; ആദര്‍ശ രംഗത്തെ ആത്മബലം

  
backup
September 17 2021 | 20:09 PM

56332321-2

മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍


മുആദുബ്‌നു ജബല്‍(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം; നബി(സ്വ) പറഞ്ഞു:'പുത്തന്‍ ചിന്താധാരകള്‍ ഉടലെടുക്കുകയും എന്റെ സ്വഹാബികള്‍ ആക്ഷേപിക്കപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ വൈജ്ഞാനികമായി അതിനെ അതിജീവിക്കല്‍ ഒരു പണ്ഡിതന്റെ കടമയാണ്. അതിനെയവന്‍ നിരാകരിക്കുന്ന പക്ഷം, അല്ലാഹുവിന്റെയും മലക്കുകളുടെയും സര്‍വജനങ്ങളുടെയും ശാപം അവനുണ്ടാകും' (ദൈലമി). ഈ നബിവചനം ചില മുന്നറിയിപ്പുകള്‍ നല്‍കുന്നതാണ്. ആദര്‍ശ വ്യതിയാനവും വിഭാഗീയതയും ഈ സമൂഹത്തെ എക്കാലവും ക്ഷയിപ്പിക്കുമെന്ന മുന്നറിയിപ്പാണ് ഇതിലുള്ളത്. ചില മുന്‍കരുതലുകള്‍ പണ്ഡിതന്‍മാര്‍ക്കുണ്ടാവല്‍ അനിവാര്യമാണെന്നും നബി(സ) പറഞ്ഞുവയ്ക്കുന്നുണ്ട്. ആദര്‍ശ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോഴെല്ലാം പ്രതിരോധത്തിന്റെ കവചങ്ങള്‍ തീര്‍ക്കാന്‍ ഇസ്‌ലാമിക സമൂഹത്തില്‍ ഒരു വിഭാഗം എന്നുമുണ്ടായിട്ടുണ്ട്. കേരളീയ മുസ്‌ലിം ഉമ്മത്തില്‍ ആദര്‍ശ വ്യതിയാനത്തിന്റെ അടയാളങ്ങള്‍ പ്രകടമായി തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ്. അക്കാലത്തു തന്നെ പണ്ഡിത സമൂഹം അത് തിരിച്ചറിഞ്ഞു. ശക്തമായ പ്രതിരോധം തീര്‍ക്കാനുള്ള ആലോചനകള്‍ നടക്കുകയും ചെയ്തു. ഈ ആലോചനകളെ തുടര്‍ന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പണ്ഡിത സഭ രൂപീകൃതമാകുന്നത്. ബിദ്അത്തിനെതിരേ പ്രതിരോധം തീര്‍ത്തും ഉമ്മത്തിന്റെ ഇമാനിനും അമലിനും കാവലിരുന്നുമാണ് സമസ്ത രൂപീകരണ കാലം മുതല്‍ നിലകൊണ്ടത്. സമസ്തയുടെ സ്ഥാപിത ലക്ഷ്യസാക്ഷാല്‍കാരത്തിന് ശക്തി പകര്‍ന്ന നിരവധി ഉലമാക്കള്‍ ഇതിനകം കഴിഞ്ഞുപോയിട്ടുണ്ട്. അവരുടെ സക്രിയമായ ഇടപെടലാണ് ബിദഈ പ്രവര്‍ത്തനങ്ങളെ തളര്‍ത്തിയത്. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ അക്കൂട്ടത്തില്‍ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. സമസ്തയുടെ രൂപീകരണത്തിന് മുന്‍കൈയെടുത്തത് അദ്ദേഹമായിരുന്നല്ലോ. നിരന്തരമായ പ്രഭാഷണങ്ങളിലൂടെയും ഗ്രന്ഥരചനയിലൂടെയുമാണ് അദ്ദേഹം ബിദ്അത്തിനെ നേരിട്ടത്. 1945ല്‍ പാങ്ങില്‍ ഉസ്താദ് രോഗബാധിതനായി. പടന്നയിലെ ദര്‍സ് അധ്യാപനവും ആദര്‍ശ പ്രചാരണവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത വിധം രോഗമദ്ദേഹത്തെ തളര്‍ത്തിയിരുന്നു.


ഈ ശൂന്യത നികത്താന്‍ അനുയോജ്യനായ ഒരു പകരക്കാരനെ കേരളക്കര തേടുന്ന സന്ദര്‍ഭത്തിലാണ് റശീദുദ്ദീന്‍ മൂസ മുസ്‌ലിയാരുടെ രംഗപ്രവേശനമുണ്ടാകുന്നത്. പാങ്ങില്‍ ഉസ്താദിനെ അനുസ്മരിപ്പിക്കുന്ന പ്രഭാഷണ പാടവവും തൂലികാ മികവും കൊണ്ടനുഗൃഹീതനായിരുന്നു മൂസ മുസ്‌ലിയാര്‍. ഇബ്‌നു അബ്ദുല്‍ വഹാബിന്റെ അത്തൗഹീദ് എന്ന ഗ്രന്ഥം ഭാഷാന്തരം ചെയ്ത് മലയാളത്തില്‍ പ്രസിദ്ധീകൃതമായത് അക്കാലത്താണ്. മുജാഹിദ് പ്രസ്ഥാനത്തിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്രന്ഥമാണ് അത്തൗഹീദ്. പരമ്പരാഗത വിശ്വാസ അനുഷ്ഠാന ക്രമങ്ങളെയെല്ലാം ശിര്‍ക്കിന്റെ പട്ടികയില്‍ ചേര്‍ത്ത് വിചാരണ ചെയ്യുന്ന പ്രസ്തുത കൃതി സാംസ്‌കാരിക കേരളത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമായിരുന്നു. പ്രാമാണികമായ മറുപടി ഗ്രന്ഥമെഴുതി റശീദുദ്ദീന്‍ മൂസ മുസ്‌ലിയാരാണ് അത്തൗഹീദിലെ ആശയവൈകല്യങ്ങള്‍ തുറന്നുകാണിച്ചത്. 'അല്‍ ഖൗലുസ്സദീദു ഫീ റദ്ദി അത്തൗഹീദ്' എന്നായിരുന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ പേര്. പാനായിക്കുളം അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, യൂസുഫുന്നബ് ഹാനിയുടെ ശിഷ്യനായ പാലോട്ട് മൂസ ഹാജി, പറവണ്ണ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ എന്നീ പ്രഗത്ഭ പണ്ഡിതരുടെ പരിശോധനക്ക് ശേഷമാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

1904ലാണ് പുറത്തീല്‍ മൂസ മുസ്‌ലിയാരുടെ ജനനം. കണ്ണൂര്‍ ജില്ലയിലെ അധ്യാത്മ ജ്യോതിസുകളായ പുറത്തീല്‍ ശൈഖ് കുടുംബാംഗമായിരുന്ന അബ്ദുറഹ്മാന്‍ ഫര്‍ത്തവിയാണ് പിതാവ്. സമസ്ത വൈസ് പ്രസിഡന്റായിരുന്ന കൊയപ്പടി കുഞ്ഞായന്‍ മുസ്‌ലിയാരാണ് പുറത്തീല്‍ മൂസ മുസ്‌ലിയാരുടെ പ്രധാന ഗുരുനാഥന്‍. അദ്ദേഹത്തിന് കീഴില്‍ കണ്ണൂരും പെരിങ്ങത്തൂരുമാണ് മൂസ മുസ്‌ലിയാര്‍ ദീര്‍ഘകാലം ഓതിയത്. പാലോട്ട് മൂസക്കുട്ടി ഹാജി, ഭാര്യാ പിതാവ് കൂടിയായ പുറത്തീല്‍ ഹസൈനാര്‍ മുസ്‌ലിയാര്‍ എന്നിവരില്‍ നിന്നും അദ്ദേഹം വിദ്യയഭ്യസിച്ചിട്ടുണ്ട്. പഠനശേഷം ദര്‍സീ രംഗമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. കണ്ണൂര്‍ കക്കാട്, ജന്മനാടായ പുറത്തീല്‍ എന്നിവിടങ്ങളിലാണ് മൂസ മുസ്‌ലിയാര്‍ അധ്യാപനം നടത്തിയത്. ചെറു പ്രായത്തില്‍ തന്നെ സമസ്ത മുശാവറയിലേക്ക് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1945ലെ കാര്യവട്ടത്ത് നടന്ന പ്രസിദ്ധമായ സമസ്ത പതിനാറാം വാര്‍ഷികത്തില്‍ അദ്ദേഹം സമസ്ത വൈസ് പ്രസിഡന്റായി നിയോഗിക്കപ്പെട്ടു. പറവണ്ണ കെ.പി.എ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാരും അദ്ദേഹത്തോടൊപ്പമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്. അബ്ദുല്‍ ഖാദിര്‍ ഫള്ഫരിയുടെ നിര്യാണത്താലും മുഹമ്മദ് മീറാന്‍ മുസ്‌ലിയാരുടെ രോഗം കാരണവും വന്ന ഒഴിവിലാണ് ഇരുവരും നിയുക്തരായത്. കാര്യവട്ടം, മീഞ്ചന്ത സമ്മേളനങ്ങളുടെ മുഖ്യ സംഘാടകരില്‍ ഒരാളായിരുന്നു അദ്ദേഹം. കുറഞ്ഞ കാലത്തിനുള്ളില്‍ ജനഹൃദയങ്ങളില്‍ വലിയ സ്ഥാനം അടയാളപ്പെടുത്തിയാണ് അദ്ദേഹം വിടവാങ്ങിയത്. തിരൂരങ്ങാടിയില്‍ ഒരു റശീദ് നഗറുണ്ട്. അദ്ദേഹത്തിന്റെ സ്മരണാര്‍ഥമാണ് ആ നാമകരണമുണ്ടായത്. അവിടെ വച്ച് മരണത്തിന്റെ ഏതാനും നാളുകള്‍ക്കു മുമ്പേ അദ്ദേഹം ഒരു പ്രഭാഷണം നടത്തിയിരുന്നു. ആ പ്രഭാഷണത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ കൂടിയാണ് ആ പ്രദേശത്തുകാര്‍ അങ്ങനെ പേരിട്ടത്. റശീദുദ്ദീന്‍ മൂസ മുസ്‌ലിയാരുടെ ഓര്‍മകള്‍ ആദര്‍ശ പ്രചാരണ രംഗത്ത് നമുക്കെന്നും ആത്മബലം നല്‍കുന്ന ചാലക ശക്തിയായിരിക്കും. 1948ല്‍ അദ്ദേഹം നിര്യാതനായി.


പുറത്തീല്‍ മഖാമിന്റെ പടിഞ്ഞാറ് ഭാഗത്താണ് അദ്ദേഹത്തിന് അന്ത്യവിശ്രമ ഗേഹമൊരുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ പുത്രന്‍ ടി.കെ അഹമ്മദ് കുട്ടി ഹാജി ഇന്ന് പുറത്തീല്‍ മഖാം ഉള്‍പ്പെടെയുള്ള ദീനീ സ്ഥാപനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച് സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തന രംഗത്ത് നേതൃത്വം നല്‍കുന്നു. ഈ വിനീതന്റെ മാതൃസഹോദരിയുടെ മകളും പ്രമുഖനായ അഞ്ചരക്കണ്ടി അസൈനാര്‍ മുസ്‌ലിയാരുടെ മകളുമായ ആസ്യയാണ് പത്‌നി. അദ്ദേഹം വഫാത്തായിട്ട് ഇന്നേക്ക് ഏഴരപ്പതിറ്റാണ്ട് പൂര്‍ത്തിയാകുന്നു. അല്ലാഹു അദ്ദേഹത്തോടൊപ്പം സ്വര്‍ഗത്തില്‍ നമ്മെയും ഒരുമിപ്പിക്കട്ടെ... ആമീന്‍
(സമസ്ത മുശാവറ അംഗമാണ് ലേഖകന്‍ )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ഷക മാര്‍ച്ചിന് നേരെ കണ്ണീര്‍ വാതകം

National
  •  5 days ago
No Image

1997ലെ കസ്റ്റഡി മര്‍ദ്ദനക്കേസില്‍ സഞ്ജീവ് ഭട്ടിനെ കുറ്റവിമുക്തനാക്കി ഗുജറാത്ത് കോടതി

National
  •  5 days ago
No Image

'0.5 സെന്റിമീറ്റര്‍ വീതിയുള്ള കയറില്‍ നവീന്‍ ബാബു എങ്ങനെ തൂങ്ങി?' അടിമുടി ദുരൂഹതയെന്ന് പി.വി അന്‍വര്‍

International
  •  5 days ago
No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  5 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  5 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  5 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  5 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  5 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  5 days ago