HOME
DETAILS

'ആറ് ലക്ഷം' രൂപയുടെ കാര്‍ വാങ്ങാന്‍ ക്യൂവിലുള്ളത് 'ഒരു ലക്ഷം' പേര്‍; കാരണമിത്

  
Web Desk
November 18 2023 | 14:11 PM

hyundai-exter-achieves100000-units-booking-milestone-in-indi

ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളില്‍ പലപ്പോഴും താങ്ങാന്‍ കഴിയുന്ന വിലയും, തരക്കേടില്ലാത്ത മൈലേജുമുള്ള കാറുകളാണ് പലപ്പോഴും ജനങ്ങളുടെ 'ഹോട്ട് ചോയിസ്' ആയി മാറുന്നത്. മധ്യവര്‍ഗ്ഗക്കാര്‍ക്കും വാങ്ങാന്‍ കഴിയുന്ന എന്നതാണ് ഇത്തരം കാറുകള്‍ക്ക് വലിയ ഡിമാന്‍ഡ് വരാനുള്ള പ്രധാന കാരണം. ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ദക്ഷിണകൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് അവതരിപ്പിച്ച ചില മോഡലുകളെ ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്.

കമ്പനി ലോഞ്ച് ചെയ്തതിന് ശേഷം കുറഞ്ഞ കാലയളവില്‍ തന്നെ മികച്ച ബുക്കിങ് നേടിയെടുത്ത കാറാണ് മൈക്രോ എസ്.യു.വിയായ ഹ്യുണ്ടായ് എക്‌സ്റ്റര്‍. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം 8907 യൂണിറ്റുകള്‍ വിറ്റ്‌പോയ എക്‌സ്റ്ററിന് 6 ലക്ഷം രൂപമുതലാണ് വില ആരംഭിക്കുന്നത്.EX, EX (O), S, S (O), SX, SX (O), SX (O) കണക്ട് എന്നിങ്ങനെ ഏഴ് വ്യത്യസ്ഥ വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന എക്സ്റ്ററിന്
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് കരുത്ത് പകരുന്നത്.

83 bhp കരുത്തും 114 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള എഞ്ചിനാണിത്.പെട്രോള്‍ പതിപ്പിനൊപ്പം എക്സ്റ്റര്‍ സിഎന്‍ജി പതിപ്പും ഹ്യുണ്ടായി പുറത്തിറക്കിയിരുന്നു. എക്സ്റ്ററിന്റെ 1.2 ലിറ്റര്‍ NA പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി മോഡില്‍ പരമാവധി 69 bhp പവറും 95.2 Nm ടോര്‍ക്കും ആയിരിക്കും നല്‍കുക.

കുറഞ്ഞ വിലക്കൊപ്പം മികച്ച മൈലേജ് നല്‍കുന്നു എന്നതും എക്‌സ്റ്ററിന്റെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ പ്രസിദ്ധി വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്.
എക്സ്റ്ററിന്റെ പെട്രോള്‍/മാനുവല്‍ മോഡല്‍ ലിറ്ററിന് 19.4 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍/ഓട്ടോമാറ്റിക് മോഡല്‍ ലിറ്ററിന് 19.2 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ഹ്യുണ്ടായി അവകാശപ്പെടുന്നത്.

സി.എന്‍.ജിയിലേക്ക് വരുമ്പോള്‍ 27.10 കിലോമീറ്റര്‍ ആണ് എക്സ്റ്റര്‍ സിഎന്‍ജിക്ക് ഹ്യുണ്ടായി പറയുന്ന ഇന്ധനക്ഷമത. വിപണിയില്‍ മികച്ച ഡിമാന്‍ഡുള്ള ഈ കാര്‍ സ്വന്തമാക്കാന്‍ നീണ്ടനാള്‍ ബുക്ക് ചെയ്ത് കാത്തിരിക്കേണ്ടി വരുമെന്നാണ് വാഹന മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Content Highlights:Hyundai Exter achieves100,000 units booking milestone in India




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാങ്കോക്കില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാനയാത്രക്കിടെ വീഡിയോ പകര്‍ത്തിയ പ്രശസ്ത ട്രാവല്‍ വ്‌ളോഗറെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി

Kuwait
  •  10 days ago
No Image

ഡൽഹിയിലെ വാഹന നയത്തിനെതിരെ രൂക്ഷ വിമർശനം

National
  •  10 days ago
No Image

ഇംഗ്ലണ്ടിനെതിരെ കത്തിജ്വലിച്ച് വൈഭവ്; അടിച്ചെടുത്തത് ഏകദിനത്തിലെ ചരിത്രനേട്ടം

Cricket
  •  10 days ago
No Image

'പിൻവാതിലിലൂടെ എൻആർസി നടപ്പാക്കാൻ ശ്രമം': തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ജോൺ ബ്രിട്ടാസ് എംപി

National
  •  10 days ago
No Image

എന്തിനാണ് ഈ ബഹുമതി? മെസി ആ ടീമിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല: മുൻ കോച്ച്

Football
  •  10 days ago
No Image

പുതിയ ഒരു റിയാല്‍ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്; പുതിയ നോട്ടിലെ മാറ്റങ്ങള്‍ ഇവ

qatar
  •  10 days ago
No Image

പ്ലസ് വൺ വിദ്യാർത്ഥിയെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് പീഡിപ്പിച്ച അധ്യാപിക അറസ്റ്റിൽ, കൂട്ടുകാരിക്കെതിരെയും കേസ്

National
  •  10 days ago
No Image

എസ്എഫ്ഐ പ്രവർത്തകരുടെ രാജ്‌ഭവൻ മാർച്ചിൽ സംഘർഷം; പൊലിസ് ജലപീരങ്കി പ്രയോഗിച്ചു

Kerala
  •  10 days ago
No Image

ന്യൂയോർക്കിനെ 'കമ്മ്യൂണിസ്റ്റ് ഭ്രാന്തനിൽ' നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനവുമായി ട്രംപ്; സോഹ്റാൻ മാംദാനിക്കെതിരെ രൂക്ഷ വിമർശനം

International
  •  10 days ago
No Image

ഒമാനില്‍ ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ക്കും മൂന്നു കുട്ടികള്‍ക്കും ദാരുണാന്ത്യം

oman
  •  10 days ago