HOME
DETAILS

കാരുണ്യത്തിന് മതമില്ല

  
backup
November 19 2023 | 03:11 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2

സാദിഖ് ഫൈസി താനൂർ

നാലായിരം വര്‍ഷങ്ങള്‍ക്കപ്പുറം പ്രവാചകനായ ഇബ്‌റാഹീം(അ) മക്കയില്‍ കഅബാലയമുണ്ടാക്കി. ഏകനായ ദൈവത്തിനെ ആരാധിക്കാന്‍ വേണ്ടി ഭൂമിയില്‍ നിര്‍മിച്ച പ്രഥമ ഗേഹം. മണല്‍പരപ്പുകളും പാറക്കൂട്ടങ്ങളും മാത്രം നിറഞ്ഞ മക്ക, കൃഷിയും കായ്കനികളും കുറഞ്ഞ നാടായിരുന്നു. ജല സ്രോതസ്സുകള്‍ കുറവും. അവിടെ ഒരു ആരാധനാലയം നിര്‍മിച്ചു ജനവാസ കേന്ദ്രമാക്കുക ഏറെ പ്രയാസകരം.
പക്ഷേ, മക്കയുടെ ആ ഊഷര ഭൂമികയില്‍ തന്നെ അതു വേണമെന്നത് സ്രഷ്ടാവിന്റെ കല്‍പ്പനയായിരുന്നു. ഇബ്‌റാഹിം(അ) അതനുസരിച്ചു. കഅബയുടെ നിര്‍മാണത്തിനു ശേഷവും, മക്ക ജനവാസ കേന്ദ്രമാകുമോ എന്ന ആശങ്കയിലാകാം, അദ്ദേഹം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: 'എന്റെ നാഥാ, ഈ രാജ്യത്തെ നീ സുരക്ഷിത സ്ഥലമാക്കേണമേ. ഇവിടത്തെ നിവാസികളില്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ക്ക് ആഹാരമായി നീ പഴവര്‍ഗങ്ങള്‍ നല്‍കേണമേ''


അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവര്‍ക്ക് വിഭവങ്ങള്‍ വേണമെന്ന ഇബ്‌റാഹീം(അ)ന്റെ പ്രാര്‍ത്ഥനക്ക് കാരുണ്യവാനായ അല്ലാഹു നല്‍കിയ മറുപടി 'വിശ്വസിച്ചവര്‍ക്ക് മാത്രമല്ല. അല്ലാഹുവിനെ അന്ത്യനാളിനെ നിഷേധിക്കുന്നവര്‍ക്കും അതു നല്‍കും' എന്നാണ്. അല്‍പ്പകാലത്തെ ജീവിത വിഭവം ആസ്വദിക്കുന്നതിനിടയില്‍ സ്രഷ്ടാവിനെ നിഷേധിച്ചവര്‍ക്ക് പിന്നീട് നരകശിക്ഷയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി.
ഈ ഭൂമിയില്‍ വിശ്വാസിയെയും അവിശ്വാസിയെയും അല്ലാഹു പരിഗണിക്കുമെന്നും അവന്റെ കാരുണാ വര്‍ഷം ഇരുകൂട്ടരിലും ഉണ്ടാകുമെന്നും ഇബ്‌റാഹിം നബിയെയും പില്‍ക്കാല ജനതയെയും പഠിപ്പിക്കുകയായിരുന്നു ഈ മറുപടിയിലൂടെ അല്ലാഹു.

(ഖുര്‍ആന്‍ 2/126,
തഫ്‌സീര്‍
ഖുര്‍ത്വുബി 2/129)
ഐക്യത്തിനായി മാറ്റിവച്ച
സ്വപ്‌ന പദ്ധതി


ഇബ്‌റാഹീം പ്രവാചക (ബി.സി 2150-1975) നു ശേഷം അമാലിക്ക, ജുര്‍ഹും, ഖുസയ്യ് ഗോത്ര തലവന്മാര്‍ പുതുക്കി പണിതിട്ടുണ്ടെങ്കിലും കാലപ്പഴക്കം കാരണം കഅബാലയത്തിനു ക്ഷതം സംഭവിച്ചിരിക്കുന്നു. തീ പിടുത്തവും പ്രളയവും കെട്ടിടത്തെ മൊത്തം ദുര്‍ബലമാക്കിയിരിക്കുന്നു. അങ്ങനെയാണ് ഖുറൈശികള്‍ സി.ഇ 785-790 കാലത്ത് കഅബ പുതുക്കി പണിയാന്‍ തീരുമാനിക്കുന്നത്.
വൈകല്യങ്ങളും വ്യതിയാനങ്ങളും എമ്പാടും അറബികളില്‍ വന്നു ചേര്‍ന്നിട്ടുണ്ടെങ്കിലും കഅബയെ തൊടാന്‍ അവര്‍ക്ക് പേടിയായിരുന്നു. കാരണം ആ ദേവാലയത്തെ തകര്‍ക്കാന്‍ വന്ന അബ്‌റഹത്തിനെയും അയാളുടെ ആനപ്പടയെയും പടച്ച തമ്പുരാന്‍ പച്ചക്ക് നശിപ്പിക്കുന്നത് നേരില്‍ കണ്ടവരാണവര്‍. പക്ഷേ, ഇത് സദുദ്ദേശ്യത്തോടെയാണ്. എന്നിട്ടും അവര്‍ക്ക് പേടി. അവസാനം വലീദ് ബിന്‍ മുഗീറ മുന്നോട്ടു വന്നു പ്രാര്‍ത്ഥിച്ചു പൊളി തുടങ്ങി. അയാള്‍ സുരക്ഷിതാണെന്നു കണ്ടപ്പോഴാണ് ബാക്കിയുള്ളവര്‍ ഇറങ്ങിയതു തന്നെ. അങ്ങനെ ഇബ്‌റാഹീമീ തറ ഒഴികെയുള്ളതെല്ലാം പൊളിച്ചു മാറ്റി.


കഅബ, വിശുദ്ധ മന്ദിരമാണെന്ന ഉറച്ച ബോധ്യം അറബികള്‍ക്ക് ഉണ്ടായിരുന്നു. അതു കൊണ്ടു തന്നെ തിന്മയുടെ മാര്‍ഗത്തിലൂടെ സമ്പാദിച്ച യാതൊന്നും കഅബയുടെ നിര്‍മാണത്തിന് വിനിയോഗിക്കരുതെന്നും സംഭാവനയായി സ്വീകരിക്കരുതെന്നും അവര്‍ തീരുമാനിച്ചു. പലിശപ്പണവും പിടിച്ചുപറിച്ചതുമൊന്നും പാടില്ലെന്ന് പ്രത്യേകം വിളംബരം ചെയ്തു. മഖ്‌സൂമീഗോത്ര തലവന്‍ അബൂ വഹബ് ബിന്‍ അംറ് അക്കാര്യം ഉറക്കെ പ്രഖ്യാപിച്ചു.


അങ്ങനെ ഹലാല്‍ സംഭാവന കിട്ടാന്‍ ഖുറൈശികള്‍ കാത്തിരുന്നു. സൂക്ഷ്മമായ ഹലാല്‍ വരുമാനത്തിന്റെ ദൗര്‍ലഭ്യം കാരണം പതിനെട്ടു വര്‍ഷം അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. എന്നിട്ടും വിചാരിച്ച പോലെ കിട്ടിയില്ല. അവസാനം അവര്‍ ഇബ്‌റാഹീമീ അടിത്തറയില്‍ നിന്ന് കഅബ ഒന്നു ചുരുക്കി ഉണ്ടാക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഹത്വീം എന്നും ഹിജ്‌റ് ഇസ്മാഈല്‍ എന്നും അറിയപ്പെടുന്ന ഭാഗം കഅബയുടെ കെട്ടിടത്തിനു പുറത്താക്കി അവരത് ചുരുക്കി ഉണ്ടാക്കി. രണ്ടു വാതിലുകള്‍ ഉണ്ടായത് ഒന്നാക്കി ചുരുക്കി. അങ്ങനെ ഒരു വിധം കഅബയുടെ പണി പൂര്‍ത്തിയാക്കി.
സി.ഇ 630 ല്‍ മുഹമ്മദ് നബി (സ) മക്ക കീഴടക്കിയപ്പോള്‍ പ്രവാചകന്റെ ആഗ്രഹമായിരുന്നു, കഅബയെ പണ്ട് ഇബ്‌റാഹീം(അ) നിര്‍മിച്ച മാതൃകയില്‍ വലുതാക്കി ഉണ്ടാക്കണമെന്ന്. പക്ഷേ, ഇസ്ലാമിലേക്ക് വന്നിട്ട് വലിയ പഴക്കമില്ലാത്ത പുതു വിശ്വാസികളായിരുന്നു ആ സമയത്ത് മക്കക്കാര്‍ അധികവും. അതു കൊണ്ടു തന്നെ തന്റെ തീരുമാനം ഒറ്റയടിക്ക് നടപ്പിലാക്കിയാല്‍ ആ സമൂഹത്തില്‍ അനൈക്യവും അഭിപ്രായ വ്യത്യാസവും ഉണ്ടാകുമെന്ന് പ്രവാചകന്‍ ആശങ്കപ്പെട്ടു. തന്റെ ആഗ്രഹത്തെക്കാള്‍ സമൂഹത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും പ്രാധാന്യം നല്‍കിയ പ്രവാചകന്‍, സ്വന്തം അധികാരമുപയോഗിക്കാതെ മറ്റുള്ളവര്‍ക്കു വേണ്ടി പിന്മാറി. അക്കാര്യം മുഹമ്മദ് നബി (സ) പ്രിയ പത്‌നി ആയിശ(റ)യോട് തുറന്നു പറയുകയും ചെയ്തു.

(ബുഖാരി: 7243,
മുസ് ലിം: 3307,
തിര്‍മിദി: 875, നസാഈ: 2903)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago
No Image

ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി ദുബൈ പൊലിസ് 

uae
  •  a month ago
No Image

ഗുജറാത്തിൽ വൻ മയക്കുമരുന്ന് വേട്ട; സമുദ്രാതിർത്തിയിൽ നിന്നും 700 കിലോ മെത്ത് പിടികൂടി

National
  •  a month ago